വീട്ടില്‍ കയറി വടിവാള്‍ വീശി വധഭീഷണി മുഴക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍ - വീട്ടില്‍ കയറി വധഭീഷണി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 6, 2024, 10:56 PM IST

തൃശൂര്‍:വീട്ടില്‍ കയറി വടിവാള്‍ വീശി വധഭീഷണി മുഴക്കിയ സംഭവത്തില്‍  യുവാവ് പിടിയില്‍ ( House attacked  in Thrissur ). തൃശൂര്‍ എരവിമംഗലം സ്വദേശി ഡബ്ബര്‍ എന്ന് വിളിക്കുന്ന മനുവിനെയാണ് ഒല്ലൂര്‍ പേൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്.  ഇക്കഴിഞ്ഞ നവംബർ 18 ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം. ഇരവിമംഗലം സ്വദേശിയുടെ വീട്ടിൽ എത്തിയ പ്രതി വടിവാള്‍ (sword stick attack ) വീശി വധ ഭീഷണി (death threats) മുഴക്കുകയായിരുന്നു. ഒല്ലൂർ പൊലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ട ആളാണ് പിടിയിലായ മനു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പാലക്കാക്കാട് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ന്യൂയറിന് ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ അടിപിടി കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒല്ലൂര്‍ എസ്‌.എച്ച്.ഒ ബെന്നി ജേക്കബ്, പ്രിൻസിപ്പൽ എസ്.ഐ വിജിത്ത്, എസ്.ഐ ഫയാസ്,സീനിയർ സി.പി.ഒ റെനീഷ്, സി.പി.ഒ അഭീഷ് ആർന്‍റണി, സുഭാഷ് എന്നിവര്‍ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.