ഹൈദരാബാദിലെ സ്വകാര്യാശുപത്രിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല - ഹൈദരാബാദ് തീപിടിത്തം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 23, 2023, 10:28 PM IST

ഹൈദരാബാദ് : തെലങ്കാനയില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം. ഗുഡിമൽകാപൂരിലെ അങ്കുര ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്‌ച (ഡിസംബര്‍ 23) വൈകിട്ടാണ് സംഭവം (Gudimalkapur Hospital Caught Fire). ആശുപത്രിയിലെ ആറാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ആശുപത്രി ജീവനക്കാരായ നഴ്‌സുമാരാണ് കെട്ടിടത്തിലെ ആറാം നിലയില്‍ താമസിക്കുന്നത്. കെട്ടിടത്തില്‍ നിന്നും തീ പടര്‍ന്നതോടെ താമസ സ്ഥലത്തുണ്ടായിരുന്ന നഴ്‌സുമാര്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു. മുകളിലെ നിലയില്‍ നിന്ന് പടര്‍ന്ന തീ ആശുപത്രിയുടെ താഴത്തെ നിലയിലേക്ക് പടര്‍ന്നു. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അഗ്നി ശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി. ആശുപത്രിക്കുള്ളില്‍ കുടുങ്ങിയ നാല് സ്‌ത്രീകളെയും രണ്ട് കുട്ടികളെയും പുറത്തെത്തിച്ചു (Private Hospital Caught Fire In Hyderabad). തീ താഴത്തെ നിലയിലേക്ക് പടര്‍ന്നത് നിയന്ത്രണ വിധേയമാക്കുന്നതിന് വെല്ലുവിളിയായെങ്കിലും തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തില്‍ താമസിക്കുന്ന നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം കത്തി നശിച്ചു. അതേസമയം ആശുപത്രിയില്‍ അപകട സമയത്ത് എത്ര രോഗികള്‍ ഉണ്ടായിരുന്നുവെന്നതും തീപിടിത്തതിന്‍റെ കാരണവും വ്യക്തമല്ല. ആശുപത്രി പരിസരം മുഴുവന്‍ പുക ഉയര്‍ന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.