വന്ദന വധക്കേസ് : പ്രതിയെ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരുടെ പ്രതിഷേധം - Medical examination of accused Sandeep

🎬 Watch Now: Feature Video

thumbnail

By

Published : May 10, 2023, 6:13 PM IST

കൊല്ലം : യുവ വനിത ഡോക്‌ടറെ കുത്തി കൊലപ്പെടുത്തിയ കേസിലെ 
പ്രതി സന്ദീപിനെ വൈദ്യ പരിശോധനയ്‌ക്ക് കൊല്ലം പരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആരോഗ്യ പ്രവർത്തകരുടെ പ്രതിഷേധം. ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് പ്രതിയെ പാരിപ്പള്ളി ആശുപത്രിയിൽ എത്തിച്ചത്. വൻ പൊലീസ് അകമ്പടിയോടുകൂടിയാണ് സന്ദീപിനെ വൈദ്യ പരിശോധനയ്‌ക്ക് കൊണ്ടുവന്നത്.

ആദ്യം പ്രതിയെ പരിശോധിക്കാൻ ഡോക്‌ടർമാർ തയ്യാറായിരുന്നില്ല. ആശുപത്രിയിൽ പ്രതിയുമായി കൂടുതൽ സമയം നിന്നാൽ ഉണ്ടാകുന്ന സംഘർഷാവസ്ഥയെ കുറിച്ച് ഡോക്‌ടർമാരുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചതിനെ തുടർന്നാണ് ഇയാളെ പരിശോധിക്കാൻ തയ്യാറായത്. ഇയാളെ തിരിച്ചിറക്കിയപ്പോഴും ശക്തമായ പ്രതിഷേധമുണ്ടായി.

ഒ പി ബഹിഷ്‌കരിച്ചു : സ്‌ട്രച്ചറിൽ കിടത്തിയാണ് സന്ദീപിനെ പൊലീസ് വൈദ്യ പരിശോധനയ്‌ക്കെത്തിച്ചത്. അതേസമയം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവ ഡോക്‌ടറെ കൊലപ്പെടുത്തിയതിൽ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ജില്ലയിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. 24 മണിക്കൂർ ഒ പി ബഹിഷ്‌കരിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

also read : ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതിയെ ആദ്യം ആശുപത്രിയിൽ എത്തിച്ചത് പരാതിക്കാരനായെന്ന് എഡിജിപി

മാതൃകാപരമായ ശിക്ഷാനടപടി വേണം : കൊല്ലം ജില്ലയിൽ കാഷ്വാലിറ്റി ഉൾപ്പടെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ കുറ്റക്കാരായവരുടെ പേരിൽ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുണമെന്നും കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്‌ക്ക് കൊണ്ടുവരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ നിശ്ചയമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. 

വിഷയത്തിൽ സ്റ്റാഫ് കൗൺസിലിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എആർഡി മെഡിക്കൽ ഓഫിസർ ഡോ. സന്തോഷ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു. സ്‌റ്റാഫ് കൗൺസിൽ ട്രഷറർ ഷാജഹാൻ, കെജിഎൻഎ പ്രസിഡന്‍റ് നീതു, സെക്രട്ടറി അനീഷ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. 

also read : പ്രസ്‌താവന വളച്ചൊടിച്ച് വിവാദമാക്കുന്നു, വെളിവാകുന്നത് വിവാദമുണ്ടാക്കാനുള്ള നികൃഷ്‌ട മനസ്; ഫേസ്‌ബുക്ക് പോസ്‌റ്റുമായി ആരോഗ്യ മന്ത്രി

പ്രതിഷേധം, സംഘർഷം : ഡോക്‌ടറുടെ മരണത്തിൽ മെഡിക്കൽ വിദ്യാർഥികൾ കൊട്ടാരക്കര പൊലീസ് സ്റ്റേഷന് മുന്നിലും പ്രതിഷേധിച്ചിരുന്നു. നൂറ് കണക്കിന് മെഡിക്കൽ വിദ്യാർഥികൾ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഡോക്‌ടറുടെ മരണത്തെ തുടർന്ന് യുവജന രാഷ്‌ട്രീയ സംഘടനകളും ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചു. കാസർകോട് ജനറൽ ആശുപത്രിയിൽ ജോലിയിൽ നിന്ന് വിട്ട് നിന്നുകൊണ്ടാണ് ഡോക്‌ടർമാർ പ്രതിഷേധിച്ചത്. 

also read : ഡോ വന്ദനയുടെ കൊലപാതകം: വിവിധ ജില്ലകളില്‍ ഡോക്‌ടര്‍മാരുടെ പ്രതിഷേധം

അടിയന്തര ചികിത്സയെ ബാധിക്കാത്ത തരത്തിൽ ഡോക്‌ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്ക് ആരംഭിച്ചിരിക്കുകയാണ്. ഡോക്‌ടറുടെ മരണത്തിൽ സമരം ശക്തിപ്പെടുത്താൻ തന്നെയാണ് സമര രംഗത്തുള്ളവരുടെ നീക്കം. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.