മാംസ ഉത്പാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കാൻ സർക്കാർ; മൂല്യ വർധിത ഉത്പന്നങ്ങൾ പുറത്തിറക്കി - Chicken

🎬 Watch Now: Feature Video

thumbnail

By

Published : Apr 20, 2023, 5:09 PM IST

തിരുവനന്തപുരം : മാംസ ഉത്പാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കാൻ വ്യത്യസ്‌ത മൂല്യ വർധിത ഉത്പന്നങ്ങൾ പുറത്തിറക്കി സർക്കാർ. ശാസ്ത്രീയമായ രീതിയിൽ എല്ലായിനം ഇറച്ചികളും ഇറച്ചി ഉത്‌പന്നങ്ങളും സംസ്‌കരിച്ച് വിതരണം ചെയ്യുന്ന സർക്കാർ സ്ഥാപനമായ മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യയുടെ (എംപിഐ) കീഴിലാണ് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്.  

ചിക്കൻ നഗ്ഗട്ട്സ്, ചിക്കൻ ഫിംഗർ, പാറ്റീസ് തുടങ്ങി മൂന്ന് മൂല്യ വർധിത ഉത്പന്നങ്ങളാണ് പുതുതായി മാർക്കറ്റിലേക്ക് എത്തുന്നത്. ഇവയ്ക്ക് മാർക്കറ്റിലുള്ള മറ്റ് കമ്പനികളുടെ ഇറച്ചി ഉത്പന്നങ്ങളെക്കാള്‍ വില കുറവുമാണ്. കൊല്ലം ജില്ലയിലെ ഏരൂർ പഞ്ചായത്തിലാണ് 15 കോടി ചെലവിൽ സർക്കാർ മൂല്യ വർധിത ഇറച്ചി പ്ലാന്‍റ് പ്രവർത്തിക്കുന്നത്.  

ചിക്കന് പുറമേ ബീഫ്, പോർക്ക്, താറാവ്, മുയൽ തുടങ്ങി വിവിധ മാംസങ്ങളാണ് മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യയുടെ കീഴിൽ ഉത്പാദിപ്പിക്കുന്നത്. പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിങ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു.

ALSO READ: എല്ലാം ഒപ്പിയെടുക്കാൻ 726 എഐ ക്യാമറകൾ ; ഇന്ന് മുതൽ പ്രവർത്തനസജ്ജം, നിയമലംഘകർ ജാഗ്രതൈ

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.