വിശ്വനാഥന്‍റെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി - ടി സീദ്ദീഖ്

🎬 Watch Now: Feature Video

thumbnail

By

Published : Mar 10, 2023, 7:05 AM IST

വയനാട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ കല്‍പ്പറ്റ പാറവയല്‍ കോളനിയിലെ വിശ്വനാഥന്‍റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ കൈമാറി. വിശ്വനാഥന്‍റെ വീട് സന്ദർശിച്ച പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനാണ് വിശ്വനാഥന്‍റെ ഭാര്യ ബിന്ദുവിന് തുക കൈമാറിയത്.

കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി വിശ്വനാഥന്‍റെ മരണത്തില്‍ കോഴിക്കോട് കമ്മീഷണറുടെ നേതൃത്വത്തില്‍ ശാസ്ത്രീയമായ അന്വേഷണം നടക്കുന്നുണ്ടെന്ന് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ എസ്‌സി-എസ്‌ടി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റി ആക്‌ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്.

കേസിന്‍റെ അന്തിമ റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല. റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ പട്ടികജാതി - പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്‍റെ പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം പൊലീസുകാർ തന്നെ മാവോയിസ്റ്റായി ചിത്രീകരിച്ചുവെന്നും സമരത്തിന് പോയാൽ സർക്കാർ ആനുകൂല്യം നൽകില്ലന്ന് പറഞ്ഞതായും വിശ്വനാഥന്‍റെ സഹോദരൻ വിനോദ് മന്ത്രിയോട് പറഞ്ഞു. ടി സീദ്ദീഖ് എംഎല്‍എ, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ജോയിന്‍റ് ഡയര്‍ക്‌ടര്‍ പി. വാണിദാസ്, ഐടിഡിപി ജില്ല പ്രോജക്‌ട് ഓഫിസര്‍ സന്തോഷ്‌കുമാര്‍, ടിഇഒ ജംഷീദ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.