പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്ക് - പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറി
🎬 Watch Now: Feature Video
Published : Jan 16, 2024, 12:23 PM IST
ബെംഗളുരു: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴു പേര്‍ക്ക് പരിക്കേറ്റു(gas cylinder exploded). ബെംഗളുരു യെലഹങ്കയില്‍ (7 people injured) ലാല്‍ബഹദൂര്‍ ശാസ്ത്രി ലേ ഔട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്(. The health condition of two is critical).
പൊട്ടിത്തെറിയില്‍ തൊട്ടടുത്ത വീടിനും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് ഓടിയെത്തിയവരും മൂന്ന് അഗ്നിശമന സേന യൂണിറ്റുകളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓടിക്കൊണ്ടിരുന്ന പാചകവാതക ലോറിക്ക് തീപിടിച്ചു: കോട്ടയം തോട്ടയ്ക്കാടാണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ ജൂണില്‍ തോട്ടയ്ക്കാട് കവലയിൽ വച്ചാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചത്. വാഹനം നിന്നുപോയതിനെ തുടർന്ന് ഡ്രൈവർ പാലാ സ്വദേശി മനോജ് ഇറങ്ങി നോക്കിയപ്പോൾ തീ കണ്ടതോടെ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ വാഹനത്തില്‍ നിറച്ച രണ്ട് പാചകവാതക സിലണ്ടറുകളും, ബാക്കി ഒഴിഞ്ഞ സിലണ്ടറുകളുമായിരുന്നു.
വാഹനം ആളിക്കത്തിയതിനെ തുടർന്ന് അതുവഴിയുള്ള വാഹനങ്ങളും വഴിതിരിച്ചുവിട്ടു. കോട്ടയത്ത് നിന്നും ഫയർഫോഴ്‌സിൻ്റെ രണ്ട് യൂണിറ്റെത്തി തീയണച്ചു. മല്ലപ്പള്ളിയിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയുടെ വാഹനത്തിനാണ് തീപിടിച്ചത്.