Lorry caught Fire: സിലിണ്ടർ ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ ഓടി മാറി, ഒഴിവായത് വന്‍ ദുരന്തം - തോട്ടയ്ക്കാട്

🎬 Watch Now: Feature Video

thumbnail

By

Published : Jun 22, 2023, 4:11 PM IST

കോട്ടയം: ഓടിക്കൊണ്ടിരുന്ന പാചകവാതക ലോറിക്ക് തീപിടിച്ചു. കോട്ടയം തോട്ടയ്ക്കാടാണ് അപകടമുണ്ടായത്. വ്യാഴാഴ്‌ച ഉച്ചയ്ക്ക് 11.45 ഓടെയാണ് തോട്ടയ്ക്കാട് കവലയിൽ വച്ചാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചത്.

വാഹനം നിന്നുപോയതിനെ തുടർന്ന് ഡ്രൈവർ പാലാ സ്വദേശി മനോജ് ഇറങ്ങിനോക്കിയപ്പോഴാണ് തീ കണ്ടതോടെ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ വാഹനത്തില്‍ നിറച്ച രണ്ട് പാചകവാതക സിലണ്ടറുകളും, ബാക്കി ഒഴിഞ്ഞ സിലണ്ടറുകളുമായിരുന്നു. വാഹനം ആളിക്കത്തിയതിനെ തുടർന്ന് അതുവഴിയുള്ള വാഹനങ്ങളും വഴിതിരിച്ചുവിട്ടു.

കോട്ടയത്ത് നിന്നും ഫയർഫോഴ്‌സിൻ്റെ രണ്ട് യൂണിറ്റെത്തി തീയണച്ചു. മല്ലപ്പള്ളിയിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയുടെ വാഹനത്തിനാണ് തീപിടിച്ചത്. 

അടുത്തിടെ കോട്ടയത്തെ നീണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ച അപകടം നടന്നിരുന്നു. ഇതിന്‍റെ രക്ഷാപ്രവർത്തനത്തിനിടെ ഫയർ എഞ്ചിന്‍റെ മുകളിൽ നിന്ന് വീണ് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. നീണ്ടൂർ പ്രാവെട്ടത്ത് പുതിയ ബൈക്കുകളുമായി കോട്ടയത്തെ ബൈക്ക് ഷോറൂമിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിക്കുള്ളിലാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കണ്ടെയ്‌നറിനുള്ളിലെ ഏതെങ്കിലും ബൈക്കിൽ നിന്നും തീ പടർന്നാതാകാം അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

Also read: Lorry caught fire | കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.