കടുവ കാണാമറയത്ത് തന്നെ: തെരച്ചിൽ ഊർജിതമാക്കി വനം വകുപ്പ് - കടുവയെ പിടിക്കൂടാൻ വനംവകുപ്പ്
🎬 Watch Now: Feature Video


Published : Dec 11, 2023, 11:06 PM IST
വയനാട് : വാകേരിയിൽ യുവാവിന്‍റെ ജീവനെടുത്ത കടുവയ്ക്കായുള്ള തെരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്. കടുവയെ പിടിക്കൂടാൻ വനംവകുപ്പ് സർവ സജ്ജമെന്ന് ഉത്തരമേഖല സിസിഎഫ് കെഎസ് ദീപ പറഞ്ഞു (forest department intensified the search for tiger). വിവിധ റേഞ്ചുകളിലെ ഉന്നത ഉദ്യോഗസ്ഥരും, വനംവകുപ്പിലെ രണ്ട് ആർ ആർ ടീം അംഗങ്ങളുമാണ് മേഖലയിൽ ഇന്ന് തെരച്ചിൽ നടത്തിയത്. ഇന്നലെ കൂടുതൽ ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും കടുവയുടെ ചിത്രങ്ങളോ പുതിയ കാൽപ്പാടുകളോ ഒന്നും കണ്ടെത്താനായിട്ടില്ല. കടുവയെ പിടികൂടാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വാകേരിയിൽ ക്യാമ്പ് ചെയ്യുന്ന കെഎസ് ദീപ പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായവും ഇന്ന് കൈമാറി. ചെതലയം റേഞ്ച് ഓഫിസറും പൂതാടി പഞ്ചായത്ത് പ്രസിഡൻ്റും ചേർന്നാണ് ബന്ധുക്കള്‍ക്ക് തുക കൈമാറിയത്. പ്രജീഷിന്‍റെ വീട്ടിലെത്തിയ കൽപ്പറ്റ എംഎൽഎ അഡ്വ. ടി സിദ്ദിഖ് പ്രദേശത്തുള്ള പരിപാലിക്കാത്ത സ്വകാര്യ എസ്റ്റേറ്റുകൾ പിടിച്ചെടുക്കണമെന്നും പ്രജീഷിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്‌ടപരിഹാരവും, ഒരാൾക്ക് ജോലിയും നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രജീഷിന്‍റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് രാഹുല്‍ഗാന്ധി എംപി (Rahul Gandhi) ആശ്വസിപ്പിച്ചു. തിങ്കളാഴ്‌ച വൈകിട്ടോടെയാണ് രാഹുല്‍ഗാന്ധി പ്രജീഷിന്‍റെ സഹോദരന്‍ മജീഷിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചത്. എല്ലാവിധ സഹായങ്ങളുമായി ഒപ്പമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.