വീട്ടമ്മ വീണ് പരിക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി - BUS ACCIDAN KOTTAYAM

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 11, 2024, 10:13 PM IST

കോട്ടയം : ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും വീട്ടമ്മ തെറിച്ച് വീണ് പരിക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി (Lady Fell From Bus). കോട്ടയം പാലാ റൂട്ടിൽ ഓടുന്ന പാലാക്കാട്ട് മോട്ടേഴ്‌സിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് ആർ ടി  ( Reginal Transport Officer ) റദ്ദാക്കിയത്. ചൊവ്വാഴ്‌ചയായിരുന്നു ( ജനുവരി 9 )  സംഭവം. മാന്നാനത്തിന് സമീപം വളവിൽ വച്ചാണ് ആണ് മാന്നാനം സ്വദേശിനി കൊച്ചുറാണി ബസിൽ നിന്നു തെറിച്ച് വീണത്. കൊച്ചുറാണിയുടെ മുഖത്താണ് പരിക്കേറ്റത്. ബുധനാഴ്‌ച ( ജനുവരി 10 ) മോട്ടോർ വാഹന വകുപ്പ് അധികൃതർ ബസ് പരിശോധിച്ചു. വാതിലിന്‍റെ പൂട്ട് തുരുമ്പെടുത്തു ദ്രവിച്ചതായിരുന്നുവെന്ന് കണ്ടെത്തി. ബസിന്‍റെ നാലു ടയറുകളും തേഞ്ഞ നിലയിലായിരുന്നാതിയി അധികൃതർ കണ്ടെത്തി. വളവിൽ അപകടകരമായി ബസ് വീശി എടുക്കുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. ഡ്രൈവർക്കും കണ്ടക്‌ടർക്കും ഈ അപകടത്തിൽ  'ഉത്തരവാദിത്തം ഉണ്ട്. ഡ്രൈവറുടെയും കണ്ടക്‌ടറുടെയും  ലൈസൻസ് സസ്പെന്‍റ് ചെയ്യുമെന്ന് ആർ ടി ഓ  ആർ രമണൻ അറിയിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.