ബേപ്പൂരില്‍ വന്‍ തീപിടിത്തം; മത്സ്യബന്ധന ഉപകരണങ്ങള്‍ കത്തിനശിച്ചു - ബേപ്പൂരില്‍ തീപിടിത്തം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 2, 2024, 7:01 AM IST

കോഴിക്കോട്: ബേപ്പൂരിലെ ഫിഷ്‌ ലാന്‍റിങ് സെന്‍ററില്‍ വന്‍ തീപിടിത്തം.  മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന നിരവധി ഷെഡുകള്‍ കത്തി നശിച്ചു. ഇന്നലെ (ജനുവരി 1) രാത്രി എട്ടരയോടെയാണ് സംഭവം. മത്സ്യബന്ധന ബോട്ടുകള്‍ക്ക് നല്‍കുന്നതിനുള്ള ഇന്ധനം സൂക്ഷിച്ച ഷെഡില്‍ നിന്നാണ് തീ പടര്‍ന്നത് (Fish Landing Center Caught Fire). സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ആദ്യം തീയണക്കാന്‍  ശ്രമം നടത്തിയെങ്കിലും തീ ആളിപടരുകയായിരുന്നു. ഇതോടെ മീഞ്ചന്തയില്‍ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമം ആരംഭിച്ചു (Fire Broke Out In Chaliyam). എന്നാല്‍ നിരവധി ഷെഡുകളിലേക്ക് തീ പടര്‍ന്നതോടെ മറ്റിടങ്ങളില്‍ നിന്നും അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ രാത്രി 10 മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ  നേരത്തെയും തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. യാതൊരു സുരക്ഷ മാനദണ്ഡങ്ങളുമില്ലാതെയാണ് ഇവിടെ ഫൈബര്‍ വള്ളങ്ങള്‍ക്കുള്ള ഇന്ധനം സൂക്ഷിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ കോസ്റ്റല്‍ പൊലീസും ബേപ്പൂര്‍ പൊലീസും അന്വേഷണം ആരംഭിച്ചു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.