പൂനെയില്‍ പടക്ക ഗോഡൗണിൽ തീപിടിച്ച്‌ 6 പേർ മരിച്ചു; കൂടുതല്‍ തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായി സൂചന - workers are trapped in fire

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 8, 2023, 7:46 PM IST

പൂനെ (മഹാരാഷ്‌ട്ര): പിംപ്രി ചഞ്ച്‌വാഡിൽ പടക്ക ഗോഡൗണിന് തീപിടിച്ച് 6 പേർ മരിച്ചു (Firecracker godown fire). തീപിടിത്തത്തിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. പിംപ്രി ചിഞ്ച്‌വാഡിലെ മെഴുകുതിരികളുടെയും പടക്കങ്ങളുടെയും ഗോഡൗണിലാണ് തീപിടിത്തമുണ്ടായത് (fire broke out in firecracker godown). ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. ഏഴ് മുതൽ എട്ട് ആംബുലൻസുകൾ വരെ സ്ഥലത്തെത്തി. ഇതുവരെ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു (six people died in the fire). പരിക്കേറ്റവരിൽ ഏഴ് സ്‌ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. ഫാക്‌ടറിയിൽ മറ്റാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരുകയാണ്. പിംപ്രി ചിഞ്ച്‌വാഡ് പൊലീസ് കമ്മിഷണറേറ്റിലെ ദെഹുറോഡ് പൊലീസ് സ്റ്റേഷന്‍റെ കീഴിലാണ് പടക്ക ഗോഡൗണ്‍. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി. തൽവാഡെയിലെ പടക്ക ഗോഡൗണിലാണ് തീപിടിത്തമുണ്ടായതെന്നും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വൃത്തങ്ങൾ അറിയിച്ചു. 

ALSO READ: അദാനി ഗ്രൂപ്പിന്‍റെ ഗോഡൗണിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനം നടത്തി 12 അഗ്നിശമനസേനാ യൂണിറ്റുകൾ

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.