Fire In Bengaluru Pub ബെംഗളൂരു നഗരത്തിൽ വൻ തീപിടിത്തം ; പ്രാണരക്ഷാർത്ഥം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ആൾക്ക് ദാരുണാന്ത്യം - തീപിടിത്തം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 18, 2023, 4:04 PM IST

ബെംഗളൂരു: കോറമംഗലയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. പ്രാണരക്ഷാർഥം കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ ഒരാൾക്ക് ദാരുണാന്ത്യം (Bengaluru pub on fire Stranded man jumps to death). വീഴ്‌ചയിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ബെംഗളൂരു നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലയിലാണ് തീപിടിത്തം ഉണ്ടായത്. കോറമംഗലയിലെ കാർ ഷോറൂം ഉൾപ്പടെ പ്രവർത്തിക്കുന്ന നാല് നില കെട്ടിടത്തിലാണ് സംഭവം. കെട്ടിടത്തിന്‍റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന മഡ് പൈപ്പ് എന്ന പബ്ബിന്‍റെ അടുക്കളയിലുണ്ടായ വാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്‌ക്ക് തീപടരുകയായിരുന്നു. ഉടൻ തന്നെ പബ്ബിലുള്ളവർ പുറത്തുകടന്നതോടെ കൂടുതൽ അപകടം ഒഴിവായി. അൽപസമയത്തിനകം പബ്ബിലെ ഫർണിച്ചറുകളെല്ലാം അഗ്നിക്കിരയായി. സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്ന് നാല് ഫയർ യൂണിറ്റുകളെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നേക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ മാറ്റാർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.