VIDEO | തീയില്‍ അകപ്പെട്ട മൂര്‍ഖന് രക്ഷകനായി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ - തൃശൂര്‍ അവിണിശേരി ചൂലൂർ
🎬 Watch Now: Feature Video
തീയില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍. ഇന്ന് ഉച്ചയ്ക്ക് തൃശൂര്‍ അവിണിശേരി ചൂലൂർ അമ്പലത്തിനടുത്തുള്ള പറമ്പിലുണ്ടായ തീപിടിത്തത്തിലാണ് പാമ്പ് അകപ്പെട്ടത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പ്രജീഷ് വെള്ളമൊഴിച്ച് തീ കെടുത്തുകയും ശേഷം പാമ്പിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഉദ്യോഗസ്ഥൻ പാമ്പിന്‍റെ വായിലേക്ക് വെള്ളം ഒഴിച്ചുനല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ചൂലൂർ സ്വദേശി സജീഷിന്‍റെ പറമ്പിലാണ് തീപിടിച്ചത്.