ഫയര്‍ ഡാന്‍സിനിടെ 'പണി പാളി', പാട്ടുത്സവ വേദിയില്‍ അപകടം; യുവാവിന്‍റെ മുഖത്തും ദേഹത്തും പൊള്ളലേറ്റു - Nilambur Pattulsavam Fire Dance
🎬 Watch Now: Feature Video
Published : Jan 15, 2024, 2:15 PM IST
മലപ്പുറം: പാട്ടുത്സവ വേദിയില്‍ ഫയര്‍ ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ അപകടം. ഫയര്‍ ഡാന്‍സ് അവതരിപ്പിച്ച യുവാവിന് പൊള്ളലേറ്റു (Fire Dance Accident). തമ്പോളം ഡാന്‍സ് ടീമിലെ സജിയ്‌ക്കാണ് (29) പരിക്കേറ്റത്. വേദിയില്‍ ഫയര്‍ ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. നിലമ്പൂർ നഗരസഭയും വ്യാപാരികളും ചേർന്നാണ് നിലമ്പൂര്‍ പാട്ടുത്സവം ഷോപ്പിങ് ടൂറിസം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. പരിപാടി കാണാന്‍ നിരവധി ആളുകളും സ്ഥലത്ത് എത്തിയിരുന്നു. പരിപാടിയുടെ ഭാഗമായുള്ള ഗാനമേളയ്‌ക്കിടെ വായില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം ഉയര്‍ത്തിപ്പിടിച്ച തീയിലേക്ക് തുപ്പുകയായിരുന്നു സജി. ഇതിനിടെ തീ ആളിപ്പടരുകയും സജിയുടെ മുഖത്തും ദേഹത്തും സാരമായി പൊള്ളലേല്‍ക്കുകയും ചെയ്യുകയായിരുന്നു. വേദിയില്‍ ഒപ്പമുണ്ടായിരുന്നവരും കാണികളും ഓടിയെത്തി ഏറെ പണിപ്പെട്ടായിരുന്നു സജിയുടെ മുഖത്തേക്കും ദേഹത്തും പടര്‍ന്ന തീ അണച്ചത്. സാരമായി പൊള്ളലേറ്റ സജി നിലവില്‍ ചികിത്സയിലാണ്. (Nilambur Pattulsavam 2024). സജിക്ക് പരിക്കേറ്റെങ്കിലും തീ ആളിപ്പടരാതെ വലിയ അപകടമാണ് ഒഴിവായതെന്നാണ് പരിപാടിയില്‍ പങ്കെടുത്തവർ പറയുന്നത്. ജനുവരി 1നാണ് പരിപാടിക്ക് തുടക്കമായത്. ജനുവരി 16 ആണ് പരിപാടി സമാപിക്കുന്നത്.