കൊല്ലത്ത് മെഡിക്കൽ സർവീസ് കോർപറേഷൻ്റെ മരുന്ന് സംഭരണ ശാലയില്‍ വന്‍ തീപിടിത്തം
🎬 Watch Now: Feature Video
കൊല്ലം : മെഡിക്കൽ സർവീസ് കോർപറേഷൻ്റെ മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം. ആശ്രാമം ഉളിയക്കോവിൽ ക്ഷേത്രത്തിന് സമീപത്തെ ഗോഡൗണിലാണ് അഗ്നിബാധ. ബുധനാഴ്‌ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.
തീപിടിത്തത്തെ തുടര്‍ന്ന് കരുനാഗപള്ളി, കടപ്പാക്കട, ചാമക്കട, കുണ്ടറ ചാത്തന്നൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്‌നി ശമന സേനയെത്തി തീയണയ്ക്കൽ ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആളപായമില്ല.
കൊച്ചിയിലും അടുത്തിടെ സമാന സംഭവം: കൊച്ചി കാക്കനാട് ജിയോ ഇന്‍ഫോ പാര്‍ക്കിന് സമീപമാണ് അടുത്തിടെ തീപിടിത്തമുണ്ടായത്. പൊലീസ് സ്റ്റേഷന് സമീപത്തുളള ജിയോ ഇന്‍ഫോ എന്ന ഐടി സ്ഥാപനത്തിലായിരുന്നു സംഭവം. ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുളള കിന്‍ഫ്ര പാര്‍ക്കിനുളളിലാണ് കമ്പനി.
തൃക്കാക്കര, ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുളള അഗ്നിരക്ഷ സേന യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. പൊളളലേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി. 20 വര്‍ഷത്തിലധികം പഴക്കമുളള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.