പേപ്പര്‍ മില്ലിന് തീപിടുത്തം; വെള്ളൂർ കെപിപിഎൽ കമ്പനിയിൽ വീണ്ടും അഗ്നിബാധ
🎬 Watch Now: Feature Video
കോട്ടയം: വെള്ളൂർ കേരള പേപ്പർ പ്രൊഡക്‌റ്റ് ലിമിറ്റഡ് (KPPL- Kerala Paper Products Limited) കമ്പനിയിൽ വീണ്ടും തീപിടുത്തം. ഇന്ന് രാവിലെ നാലു മണിയോടെയാണ് കെപിപിഎൽ കമ്പനിയിൽ തീപിടുത്തമുണ്ടായത് (Fire breaks out at Velloor KPPL company kottayam). പേപ്പർ റോൾ കയറിപ്പോകുന്ന കൺവേർ ബെൽറ്റാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കടുത്തുരുത്തി, പിറവം ഫയർ സ്റ്റേഷനിൽ നിന്ന് ഫയർ യൂണിറ്റ് എത്തിയാണ് തീയണച്ചത്. രണ്ടര മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം ഒരു ലക്ഷം രൂപയ്‌ക്ക് മുകളിൽ നാശനഷ്‌ടം ഉണ്ടായതായാണ് വിവരം. ഏതാനും മാസങ്ങൾക്ക് മുമ്പും കെപിപിഎൽ കമ്പനിയിൽ തീപിടുത്തം നടന്നിരുന്നു. കോടികളുടെ നഷ്‌ടമാണ് അന്ന് റിപ്പോർട്ട് ചെയ്‌തത്. ഇതിന് പിന്നാലെ മാസങ്ങളോളം അടഞ്ഞുകിടന്ന കമ്പനി തുറന്നു പ്രവർത്തിച്ചിട്ട് ഏകദേശം ഒരു മാസം ആകുന്നതേയുള്ളൂ. അടിക്കടി ഉണ്ടാവുന്ന തീപിടുത്തത്തിൽ വിദഗ്‌ധമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.