തൃശൂര്‍ നഗരത്തില്‍ ഹോട്ടലിന് തീ പിടിച്ചു ; തീയണച്ചത് മുക്കാല്‍ മണിക്കൂറെടുത്ത് - തൃശൂര്‍
🎬 Watch Now: Feature Video
Published : Nov 12, 2023, 8:39 PM IST
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ ഹോട്ടലിന് തീ പിടിച്ചു. പടിഞ്ഞാറേ കോട്ടയിൽ പ്രവര്‍ത്തിക്കുന്ന 'മെസ' ഹോട്ടലിൽ (Hotel Mezza)) ആണ് തീപിടിത്തം ഉണ്ടായത് (Fire Break Out In Hotel Mezza Thrissur). ഉച്ചതിരിഞ്ഞ് 4 മണിയോടെ ആയിരുന്നു സംഭവം. കറന്‍റ് പോയതിനാല്‍ ജനറേറ്ററിലാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിനിടെ ജനറേറ്ററില്‍ നിന്ന് തീ പടരുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം തീ കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 2 യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. മുക്കാല്‍ മണിക്കൂറോളം പണിപെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹോട്ടലിലെ മേശകളും കസേരകളുമുള്‍പ്പടെ തീപിടിത്തത്തില്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്‌സിന്‍റെ നേതൃത്വത്തില്‍ മുകളിലെ നിലയിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒക്ടോബർ 25ന് പാലക്കാട് മണ്ണാർക്കാട് നഗരമധ്യത്തിലുള്ള ഗൃഹോപകരണ കടയിലും തീപിടിത്തമുണ്ടായിരുന്നു. മൂല്ലാസ് ഹോം സെന്‍ററിലാണ് അഗ്നിബാധയുണ്ടായത്. വിവരമറിയിച്ചതോടെ മണ്ണാർക്കാട് ഫയർഫോഴ്‌സിന്‍റെ രണ്ട് യൂണിറ്റും കോങ്ങാട് നിന്നും ഒരു യൂണിറ്റും എത്തിയാണ് തീയണച്ചത്. കടയില്‍ വില്‍പനക്ക് വച്ചിരുന്ന എസി, റഫ്രിജറേറ്റർ അടക്കമുള്ള നിരവധി ഉപകരണങ്ങൾ കത്തിനശിച്ചു.