കാട്ടില്‍ കരുത്തരുടെ മല്ലയുദ്ധം ; കടുവയും കരടിയും മുഖാമുഖം, ഒടുക്കം കരടിക്ക് ദാരുണാന്ത്യം - ഉത്തരാഖണ്ഡ് വാര്‍ത്തകള്‍
🎬 Watch Now: Feature Video
ഉത്തരാഖണ്ഡ് : പൂവന് കോഴികളും ആടുകളും പരസ്പരം വഴക്കിടുന്നത് പലപ്പോഴും കാണുന്നവരാണ് നമ്മള്. ഇതുപോലെ വന്യമൃഗങ്ങളും പരസ്പരം പോരടിക്കാറുണ്ട്. എന്നാല്‍ രണ്ട് ഇനത്തില്‍പ്പെട്ട മൃഗങ്ങള്‍ വഴിക്കിടുന്നത് അതും വന്യമൃഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് വളരെ അപൂര്‍വമായ കാഴ്ചയാണ്. കാട്ടിലെ കരുത്തരുടെ പോര് നേരില്‍ കണ്ടത് ട്രക്കിങ്ങിനെത്തിയ സഞ്ചാരികളായിരുന്നു. എന്നാല്‍ പോരാട്ടത്തിനൊടുവില്‍ കരടി ചത്തു.
ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പാര്‍ക്കിലെ ധേല ടൂറിസ്റ്റ് സോണില്‍ നിന്നുള്ള സഞ്ചാരികളാണ് ഈ കാഴ്ചയ്ക്ക് സാക്ഷികളായത്. കടുവയുടെയും കരടിയുടെയും പൊരിഞ്ഞ പോരാട്ട ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിനോദ സഞ്ചാരികള്‍ ബഹളം വച്ചിട്ടും ഇരുവരും പോരാട്ടത്തില്‍ നിന്ന് പിന്മാറിയില്ല. വിനോദ സഞ്ചാരികള്‍ക്ക് ഇത് കൗതുക കാഴ്ചയാണെങ്കിലും കരടി ചത്തത് ഏറെ സങ്കടകരമായ കാഴ്ചയായിരുന്നു.
കോര്‍ബറ്റ് പാര്‍ക്കില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും എന്നാല്‍ ഇതാദ്യമായാണ് ഇത്തരമൊരു ഏറ്റുമുട്ടലില്‍ മൃഗം കൊല്ലപ്പെടുന്നതെന്നും കോര്‍ബറ്റ് പാര്‍ക്ക് ഡയറക്ടര്‍ ധീരജ് പാണ്ഡെ പറഞ്ഞു. വനത്തിനകത്ത് ഇത് നിത്യ സംഭവമാണെങ്കിലും ഇത്തരമൊരു രംഗം ചിത്രീകരിക്കപ്പെടുന്നത് ഇതാദ്യമായാണെന്ന് ഗൈഡ് സഞ്ജയ് ചിംവാല് പറഞ്ഞു.