കൈക്കൂലി ആവശ്യപ്പെട്ടു; ഉദ്യോഗസ്ഥര്‍ക്ക് കാളയെ നല്‍കി കര്‍ഷകന്‍റെ വേറിട്ട പ്രതിഷേധം - കര്‍ണാടക ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
ഹാവേരി: കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കാളയെ നല്‍കി കര്‍ഷകന്‍റെ വേറിട്ട പ്രതിഷേധം. കര്‍ണാടകയിലെ ഹാവേരി ജില്ലയില്‍ സവനൂര്‍ നഗരസഭയിലാണ് സംഭവം. നഗരസഭ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട തുക തന്‍റെ പക്കല്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നായിരുന്നു കര്‍ഷകന്‍റെ പ്രതിഷേധം.
യല്ലപ്പ രനോജി എന്ന കര്‍ഷകനോട് ആയിരുന്നു ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. നേരത്തെ നഗരസഭയിലുണ്ടായിരുന്ന സ്ഥലം മാറ്റം കിട്ടി പോയ അധികൃതര്‍ക്കും തന്‍റെ ആവശ്യം സാധിക്കുന്നതിനായി യല്ലപ്പ പണം നല്‍കിയിരുന്നു. ഇപ്പോള്‍ പുതിയതായി വന്ന ഉദ്യോഗസ്ഥരും പണം ആവശ്യപ്പെട്ടതാണ് യല്ലപ്പയെ ചൊടിപ്പിച്ചത്.
പ്രതിഷേധത്തെ തുടര്‍ന്ന് വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ തന്നെ യല്ലപ്പയുടെ ആവശ്യം നിറവേറ്റുമെന്നും കര്‍ഷകന് നീതി ലഭിക്കുന്ന കാര്യങ്ങള്‍ ഉടനടി നീക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. സംഭവത്തെ തുടര്‍ന്ന് നഗരസഭയിലെ മൂന്ന് ഉദ്യോഗസ്ഥരോട് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ മേലധികാരികള്‍ ആവശ്യപ്പെട്ടു. തന്‍റെ നിസഹായാവസ്ഥ മൂലമാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യാന്‍ കാരണമെന്ന് കര്‍ഷകന്‍ പ്രതികരിച്ചു.
also read: എച്ച് 3 എൻ 2 വൈറസ്: പുതിയ ആശങ്ക; രാജ്യത്ത് 2 മരണം