'ആറടിനീളം, നാല് കിലോ': നെടുങ്കണ്ടത്ത് ഷാജി വിളയിച്ചത് തന്നേക്കാള്‍ ഉയരമുള്ള കപ്പ - നാല് കിലോയുടെ കപ്പ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 14, 2023, 1:15 PM IST

ഇടുക്കി : നെടുങ്കണ്ടത്ത് കൃഷിയിടത്തിൽ വിളഞ്ഞത് ഭീമൻ കപ്പ (Tapioca). ആറടിയിലേറെ നീളവും നാല് കിലോയിലേറെ തൂക്കവുമുള്ള കപ്പയാണ് നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിയായ കിഴക്കേടത്ത് ഷാജിയുടെ കൃഷിയിടത്തിൽ വിളഞ്ഞത് (6 feet tapioca ). പരമാവധി ഭൂമി പ്രയോജനപെടുത്തി സമ്മിശ്ര കൃഷി രീതിയിലൂടെ മികവ് തെളിയിച്ച കര്‍ഷകനാണ് ഷാജി. ഒരു യാത്രയ്‌ക്കിടെ വഴിയരികില്‍ വില്‍പ്പനയ്‌ക്ക് വെച്ചിരുന്ന തണ്ടോടുകൂടിയ കപ്പയില്‍ നിന്നുമാണ് മികച്ച വളർച്ചയുള്ള കിഴങ്ങ് ഷാജി ഉത്‌പാദിപ്പിച്ചത്. വഴിയരികില്‍ നിന്നും വാങ്ങിയ കപ്പ തണ്ട് വീടിനോട് ചേര്‍ന്ന് തന്നയാണ് നട്ട് പരിപാലിച്ചത്. പച്ചക്കറി അവശിഷ്‌ടങ്ങളും ചാണകപൊടിയും വളമായി നല്‍കി. വിളവെടുത്തപ്പോള്‍ ഒറ്റകിഴങ്ങിന് ആറടിയിലേറെ നീളം. ഏലവും കുരുമുളകുമാണ് പ്രധാന കൃഷിയെങ്കിലും, ഷാജിയുടെ കൃഷിയിടം ഒരു ജൈവ വൈവിധ്യ കലവറയാണ്. വിവിധ തരം പപ്പായകള്‍, അത്തി, സ്‌ട്രോബറി, റംബൂട്ടാന്‍, ആത്ത, മാംഗോസ്റ്റിന്‍, ബ്ലാക്‌ബെറി തുടങ്ങി നിരവധി ഫല വര്‍ഗങ്ങള്‍ ഇവിടെ പരിപാലിയ്‌ക്കുന്നുണ്ട്. അപൂര്‍വങ്ങളായ ഔഷധ സസ്യങ്ങളും കൃഷിയിടങ്ങളില്‍ ഇപ്പോള്‍ സജീവല്ലാത്ത തനത് പച്ചക്കറി ഇനങ്ങളുമൊക്കെ ഇവിടെയുണ്ട്. വീടിന് ചുറ്റുമായാണ് ഫല വൃക്ഷങ്ങളും പച്ചക്കറികളും നട്ടുവളർത്തുന്നത്. വൈവിധ്യങ്ങളായ നിരവധി അലങ്കാര ചെടികളുടെ ശേഖരവും ഇവിടെയുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.