EP Jayarajan On Puthuppally Bypoll Result : ബിജെപിയുടെ പെട്ടി കാലി, വോട്ടുകൾ എങ്ങോട്ട് പോയി ? : ഇ പി ജയരാജൻ - Jaick C Thomas

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 8, 2023, 11:43 AM IST

Updated : Sep 8, 2023, 11:51 AM IST

തിരുവനന്തപുരം : പുതുപ്പള്ളിയിൽ (Puthuppally) യുഡിഎഫ് - ബിജെപി വോട്ട് ധാരണ എന്ന ആരോപണം ആവര്‍ത്തിച്ച് സിപിഎം. പുതുപ്പള്ളിയിലെ ബിജെപി വോട്ടുകൾ (BJP Votes in Puthuppally) എങ്ങോട്ടുപോയെന്ന ചോദ്യവുമായി ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തി (EP Jayarajan On Puthuppally Byelection Counting). കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി നേടിയതിനേക്കാൾ വോട്ടുകൾ നേടി ചാണ്ടി ഉമ്മൻ (Chandy Oommen) റെക്കോഡ് ഭൂരിപക്ഷത്തോടെ മുന്നേറുന്നതിന് ഇടയിലാണ് ഇ പി ജയരാജന്‍റെ (EP Jayarajan) പ്രതികരണം. ബിജെപിയുടെ പെട്ടി കാലിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർക്ക് ലഭിച്ച വോട്ട് പോലും ഇത്തവണ ലഭിച്ചിട്ടില്ല. അത് ആർക്കാണ് ലഭിച്ചതെന്ന് വിശദമായ പരിശോധന വേണം. ഇടതുമുന്നണിക്ക് ലഭിക്കേണ്ട വോട്ടുകൾ ജെയ്‌ക് സി തോമസിന് (Jaick C Thomas) ലഭിച്ചിട്ടുണ്ട്. വോട്ടെണ്ണൽ പൂർത്തിയായ ശേഷം ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ബിജെപി വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ആരോപിച്ചിരുന്നു. 

Last Updated : Sep 8, 2023, 11:51 AM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.