'വെറുതെയല്ല, വ്യക്തമായ തെളിവുണ്ട്' ; മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ കേസില്‍ ഇപി ജയരാജന്‍
🎬 Watch Now: Feature Video
Published : Dec 24, 2023, 3:34 PM IST
തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസുകളെടുത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ (EP Jayarajan about case against Journalists). വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്‌ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കേസെടുത്തിട്ടില്ല. സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എനിക്കെതിരെയും വ്യാജ വാര്‍ത്ത നല്‍കി. അതിനെതിരെയും പൊലീസിനും പ്രസ് കൗണ്‍സിലിനും പരാതി നല്‍കി. ഇങ്ങനെയല്ല മാധ്യമപ്രവര്‍ത്തനം നടത്തേണ്ടത്. 100 ശതമാനം വ്യക്തതയുണ്ടെങ്കില്‍ മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കാന്‍ പാടുള്ളൂ. കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ സമരക്കാരെ ഫോണ്‍ ചെയ്‌തത് മാത്രമല്ല കേസിന് അടിസ്ഥാനം, പൊലീസിന്‍റെ കൈവശം വ്യക്തമായ വിവരങ്ങള്‍ ഉണ്ടാകും. മാധ്യമപ്രവര്‍ത്തകര്‍ ചെയ്‌തിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പൊലീസ് നടപടിയെടുക്കൂ. സത്യം നിങ്ങളുടെ മുന്‍പില്‍ ഞങ്ങള്‍ക്ക് മറച്ചുവയ്‌ക്കേണ്ട കാര്യമില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയില്‍ മുന്‍പ് കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ പൊലീസെടുത്ത കേസില്‍ അവരെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് അറിയില്ലെന്നും ആ കേസ് പഠിച്ചിട്ട് പറയാമെന്നുമായിരുന്നു ഇ പി ജയരാജന്‍റെ മറുപടി. കോടതിയുടെ നിരീക്ഷണം എന്താണെന്നും ആരാണ് പരാതിക്കാരനെന്നും പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ മറുപടി പറയാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.