മുഖ്യമന്ത്രിയുടെ പ്രസംഗം തീരും മുൻപേ കസേരകൾ കാലി;ജനപങ്കാളിത്തം കെട്ടുകഥയെന്ന് ആരോപണം - മുഖ്യമന്ത്രി കസേര
🎬 Watch Now: Feature Video
Published : Nov 18, 2023, 10:38 PM IST
കാസർകോട്: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കാസർകോട് നിന്നാരംഭിച്ച നവകേരള സദസ്സിൽ തുടക്കത്തിൽ തന്നെ കല്ലുകടി. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം തീരുന്നതിനു മുൻപേ കസേരകൾ കാലിയായി (Empty Chairs In Navakerala Sadass During Cm Speech). പിണറായി വിജയന്റെ പ്രസംഗം പകുതിയായപ്പോൾ തന്നെ പല കാണികളും സദസ്സ് വിട്ടു. ഇതോടെ സംഘാടകരും ആശങ്കയിലായി. വളരെ ആവേശത്തോടുകൂടിയാണ് മഞ്ചേശ്വരത്തെ പൈവളിഗെയിൽ നവകേരള സദസ് ആരംഭിച്ചത്. തുടക്കത്തില്‍ സദസ്സില്‍ ജനക്കൂട്ടം തിങ്ങി നിറഞ്ഞിരുന്നു. ഈ ജനക്കൂട്ടത്തെ സാക്ഷിനിർത്തി, പ്രൗഢഗംഭീരമായ സദസ്സ് ഒരുക്കിയതിന് മഞ്ചേശ്വരം മണ്ഡലങ്ങളിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. എന്നാൽ പ്രസംഗം അവസാനിച്ചപ്പോഴേക്കും സദസിൽ പകുതി ആളുകൾ മാത്രമായി. പിന്നീട് നടന്ന മന്ത്രിമാരുടെ പ്രസംഗം കേൾക്കാനും ആളുണ്ടായിരുന്നില്ല. ഇതോടെ മന്ത്രിമാര്‍ക്ക് പ്രസംഗം 3-5 മിനുട്ടായി ചുരുക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞതിനു ശേഷം പ്രസീത ചാലക്കുടിയുടെ നാടൻ പാട്ടുകളും, മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ സിപിഎം കേന്ദ്രമാണ് പൈവളിഗെ.