Elephant Attack Death : അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണം ; വാച്ചർ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക് - കാട്ടാന ആക്രമണം വാച്ചർ മരിച്ചു

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 10, 2023, 10:05 AM IST

തൃശൂർ : അതിരപ്പിള്ളി (Athirappilly) വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം (Elephant Attack Death). കൊല്ലത്തിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ ഇരിമ്പന്‍ കുമാരന്‍ (55) ആണ് മരിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു വാച്ചറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച വൈകിട്ട് നാല് മണിയോടെ വാഴച്ചാൽ വനം ഡിവിഷൻ ആയ ഊളശ്ശേരി, കരടിപ്പാറയിൽവച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ആനമല റോഡില്‍ നിന്നും 10 കിലോമീറ്റർ അകലെ ഉൾവനത്തിലായിരുന്നു സംഭവം. പെരിങ്ങൽക്കുത്ത് കോളനി നിവാസിയായ ഇരുമ്പൻ കുമാരനെ ഗുരുതര പരിക്കുകളോടെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവം പ്രദേശവാസികളില്‍ ഭീതി വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ആനയടക്കം വന്യജീവികളുടെ ആക്രമണം തടഞ്ഞ് സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ മാസം മുത്തങ്ങയിൽ ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന പാഞ്ഞടുത്തിരുന്നു. തലനാരിഴയ്‌ക്കാണ് യുവാക്കൾ രക്ഷപ്പെട്ടത്. യുവാക്കൾ കാട്ടിൽ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഓഗസ്റ്റ് 15ന് രാവിലെയായിരുന്നു സംഭവം. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.