East Coast Vijayan New Movie : കള്ളനും ഭഗവതിക്കും ശേഷം ഈസ്‌റ്റ് കോസ്‌റ്റ് വിജയൻ വീണ്ടും; പുതിയ ചിത്രത്തിന്‍റെ പൂജ നടന്നു - നായികാ നായകൻമാരായി അമിത് ചക്കാലയ്ക്കലും മോക്ഷയും
🎬 Watch Now: Feature Video
Published : Oct 24, 2023, 3:42 PM IST
എറണാകുളം : വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, മോക്ഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ കള്ളനും ഭഗവതിക്കും ശേഷം ഈസ്‌റ്റ് കോസ്‌റ്റ് പ്രൊഡക്ഷൻസിന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ പൂജ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്നു (East Coast Vijayan New Movie Pooja). മുൻ ചിത്രത്തിലെ നായിക മോക്ഷ തന്നെയാണ് ഈ ചിത്രത്തിലും നായികയായി എത്തുന്നത്. ഈസ്‌റ്റ് കോസ്‌റ്റ് വിജയൻ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ചിത്രത്തിൽ അമിത് ചക്കാലയ്ക്കൽ ആണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. ഇന്ന് (ഒക്ടോബർ 24) രാവിലെ 11 മണിക്ക് ആയിരുന്നു ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ നടന്നത്. പൂജ ചടങ്ങിനു ശേഷം ഈസ്‌റ്റ് കോസ്‌റ്റ് വിജയൻ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, നടനും സംവിധായകനുമായ ജോണി ആന്‍റണി, രവീന്ദ്ര ജയൻ, കോമഡി താരം അനൂപ് ശിവസേനൻ എന്നിവർ പൂജ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു. പ്രധാന വേഷം കൈകാര്യം ചെയ്യുന്ന അമിത് ചക്കാലയ്ക്കലും നായിക മോക്ഷയും ചടങ്ങിൽ സംബന്ധിച്ചു. ഈസ്‌റ്റ് കോസ്‌റ്റ് പ്രൊഡക്ഷൻസിന്‍റെ ഏഴാമത്തെ നിർമ്മാണ സംരംഭമാണ് ഇത്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.