എരുമേലി ചേനപ്പാടിയിൽ വീണ്ടും ഭൂമികുലുക്കം - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത

🎬 Watch Now: Feature Video

thumbnail

By

Published : Jun 2, 2023, 2:25 PM IST

കോട്ടയം: എരുമേലി ചേനപ്പാടിയിൽ വീണ്ടും ഭൂമികുലുക്കം. ഭൂമിക്കടിയിൽ നിന്ന് ഉഗ്രസ്ഫോടന ശബ്‌ദം കേട്ടതായാണ് പ്രദേശവാസികൾ പറയുന്നത്. ഇന്ന് പുലർച്ചെ രണ്ടുതവണയാണ് ഭൂമിക്കുള്ളിൽ നിന്ന് ഉഗ്രസ്ഫോടന ശബ്‌ദം കേട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം ഇത്തരത്തിൽ ശബ്‌ദം  തുടർച്ചയായി കേട്ടത് പ്രദേശത്ത് ആശങ്കയുണ്ടാക്കിയിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ഭൂമിക്കടിയിൽ നിന്ന് ശബ്‌ദമുണ്ടായതിനെ തുടർന്ന് പ്രദേശത്ത് നടന്നത് സംസ്ഥാന ജിയോളജി വകുപ്പിന്‍റെ പ്രാഥമിക പരിശോധന മാത്രമാണ്. സെന്‍റര്‍ ഫോർ എർത്ത് സയൻസ് പരിശോധന നടത്തിയിരുന്നില്ല.

അതേസമയം, സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി പടിഞ്ഞാറന്‍ കാറ്റിന്‍റെ ഗതി അനുകൂലമാകുന്നതാണ് മഴയ്‌ക്ക് കാരണം.  

നാളെയോടെ കൂടുതല്‍ ജില്ലകളില്‍ മഴ വ്യാപിക്കുമെന്നാണ് വിലയിരുത്തല്‍. തെക്കന്‍ ജില്ലകളിലേക്കാവും മഴ വ്യാപിക്കുക. അതേസമയം, ജൂണ്‍ മൂന്ന്, നാല് ദിവസങ്ങളില്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. 

also read: മരക്കൊമ്പ് പൊട്ടിവീണ് അധ്യാപകന് ദാരുണാന്ത്യം, അപകടം കോഴിക്കോട് നന്മണ്ടയില്‍

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.