ഡോ വന്ദനയുടെ കൊലപാതകം: വിവിധ ജില്ലകളില്‍ ഡോക്‌ടര്‍മാരുടെ പ്രതിഷേധം - തിരുവനന്തപുരം
🎬 Watch Now: Feature Video
തിരുവനന്തപുരം/കാസര്‍കോട് : കൊട്ടാരക്കരയിൽ വനിതാ ഡോക്‌ടറെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ തിരുവനന്തപുരത്തും കാസര്‍കോടും ഡോക്‌ടര്‍മാരുടെ പ്രതിഷേധം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ബ്ലഡ് ബാങ്കിന് മുന്നിലേക്കാണ് വിദ്യാർഥികളും ഹൗസ് സർജൻമാരും പ്രതിഷേധ മാർച്ച് നടത്തിയത്. കരിങ്കൊടിയും ബാനറുകളും ഉയർത്തിയായിരുന്നു പ്രതിഷേധം.
കാസർകോട് ജനറൽ ആശുപത്രിയില്‍ ഡോക്‌ടർമാർ ജോലിയിൽ നിന്നു വിട്ട് നിന്ന് പ്രതിഷേധിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനാടിസ്ഥാനത്തിൽ ഒപി ബഹിഷ്ക്കരിക്കാൻ കെജിഎംഒഎ ആഹ്വാനം ചെയ്‌തിരുന്നു. കാസർകോട് ജനറൽ ആശുപത്രിക്ക് മുമ്പിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ഡോക്‌ടർമാരും മറ്റ് ആശുപത്രി ജീവനക്കാരും പങ്കെടുത്തു. കെജിഎംഒഎ സ്റ്റേറ്റ് കമ്മിറ്റി അംഗം ഡോ.ജമാൽ അഹ്മദ് എ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്‌തു
അതേസമയം സംസ്ഥാന വ്യാപകമായി ഡോക്‌ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. അടിയന്തര ചികിത്സയെ ബാധിക്കാത്ത തരത്തിലാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. ഡോക്‌ടറുടെ കൊലപാതകത്തെ തുടർന്ന് സമരം ശക്തിപ്പെടുത്താൻ തന്നെയാണ് വിദ്യാർഥികളുടെയും ഡോക്‌ടർമാരുടെയും വിവിധ സംഘടനകളുടെയും നീക്കം. മരണപ്പെട്ട ഡോക്‌ടറുടെ മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് എത്തിച്ചത്.
Also Read: ഡോക്‌ടറെ കുത്തിക്കൊന്ന സംഭവം: പ്രതിഷേധവുമായി ഐഎംഎ; നാളെ രാവിലെ 8 മണി വരെ ഡോക്‌ടർമാരുടെ പണിമുടക്ക്