DMK Leader VK Guruswamy Attacked By Group ഡിഎംകെ നേതാവ് വികെ ഗുരുസ്വാമിയെ ആയുധങ്ങളുമായി ആക്രമിച്ച് അഞ്ചംഗ സംഘം : സിസിടിവി ദൃശ്യങ്ങൾ - വികെ ഗുരുസ്വാമിക്ക് മർദനം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 22, 2023, 6:39 PM IST

ബെംഗളൂരു : കർണാടകയിൽ ഡിഎംകെ (Dravida Munnetra Kazhagam) നേതാവ് വികെ ഗുരുസ്വാമിയെ (VK Guruswamy) അഞ്ചംഗ സംഘം ആയുധങ്ങളുമായെത്തി ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. സെപ്‌റ്റംബർ നാലിനാണ് സംഭവം നടന്നത്. ബെംഗളൂരുവിലെ കമ്മനഹള്ളിയിലെ സുഖസാഗർ റെസ്‌റ്റോറന്‍റിൽ ഇരിക്കുകയായിരുന്ന ഗുരുസ്വാമിയെ ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു (DMK Leader VK Guruswamy Attacked By Group). തുടർന്ന് ആക്രമണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മധുര സ്വദേശികളായ കാർത്തിക്, വിനോദ് കുമാർ, പ്രസന്ന എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഗുരുസ്വാമി ആക്രമിക്കപ്പെടുന്നത് റെസ്‌റ്റോറന്‍റിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു (CCTV Visual Of Gang Attacking VK Guruswamy). ആ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. തമിഴ്‌നാട്ടിലെ മധുരയിൽ രാഷ്‌ട്രീയ പ്രവർത്തകനായിരുന്ന ഗുരിസ്വാമിക്ക് നിരവധി രാഷ്‌ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇയാൾക്കെതിരെ കിരുത്തറൈ പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്. എട്ട് കൊലപാതക കേസുകൾ ഉൾപ്പടെ നിരവധി കേസുകളിൽ ഗുരുസ്വാമി പ്രതിയാണ്. അതിനാൽ പഴയ വൈരാഗ്യത്തിന്‍റെ പേരിൽ പ്രതിയോഗി സംഘം ഗുരുസ്വാമിയെ ആക്രമിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.