Divya Mittal Farewell Viral Video: വിടവാങ്ങല്‍ പനിനീര്‍ദലങ്ങള്‍ ചൊരിഞ്ഞ്; വൈറലായി ദിവ്യ മിത്തല്‍ ഐഎഎസിന്‍റെ യാത്രയയപ്പ് - Divya Mittal Farewell Viral Video news
🎬 Watch Now: Feature Video
Published : Sep 8, 2023, 10:46 PM IST
മിര്‍സാപൂര്‍: ഐഎഎസ് ഓഫിസർ ദിവ്യ മിത്തലിന്‍റെ വിടവാങ്ങല്‍ ചടങ്ങ് സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരിക്കുകയാണ്. റോസാപൂക്കളുടെ ഇതളുകള്‍ സഹപ്രവര്‍ത്തകര്‍ തലയിലേക്ക് ചൊരിയുന്നതാണ് വൈറല്‍ വീഡിയോ. ഉത്തർപ്രദേശ് മിർസാപൂര്‍ ജില്ല കലക്‌ടര്‍ ദിവ്യ മിത്തലിന്‍റെ വിടവാങ്ങൽ ചടങ്ങാണ് ശ്രദ്ധേയമായത്. ബസ്‌തി ജില്ല കലക്‌ടറായാണ് ദിവ്യ മിത്തലിന് സ്ഥലംമാറ്റ ഉത്തരവ് നല്‍കിയിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി ഈ ഉത്തരവ് റദ്ദാക്കപ്പെടുകയും മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനെ ബസ്‌തി ജില്ല കലക്‌ടറായി നിയമിക്കപ്പെടുകയും ചെയ്‌തു. ഇതോടെ, സഹപ്രവര്‍ത്തകരും ദിവ്യയെ ഇഷ്‌ടപ്പെടുന്ന പൊതുജനങ്ങളും ഹാപ്പിയാണ്. ഉത്തർപ്രദേശ് കേഡറിലെ 2013 ബാച്ച് ഐഎഎസ് ഓഫിസറാണ് ദിവ്യ മിത്തൽ. യുപിയിലെ മിർസാപൂര്‍ ജില്ല കലക്‌ടര്‍ എന്ന നിലയില്‍ ദിവ്യയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടരായ നിരവധി പേര്‍ അവരെ യാത്രയയ്‌ക്കാന്‍ എത്തിയിരുന്നു. അവര്‍ പോകുന്ന സമയം ജനങ്ങൾ വൈകാരികമായ യാത്രയയപ്പാണ് നല്‍കിയിരുന്നത്. എന്നാല്‍, പുതിയ നിയമനം റദ്ദാക്കിയതോടെ ജില്ല കലക്‌ടറുടെ 'ആരാധകര്‍ക്ക്' വലിയ ആശ്വാസമാണ് ഉണ്ടായത്. പനിനീര്‍ ദലങ്ങള്‍ ചൊരിഞ്ഞ ശേഷം ജമന്തിപ്പൂക്കള്‍ കൊണ്ടുള്ള ഹാരങ്ങള്‍ അണിയിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയുമുണ്ടായി. ഹിന്ദു ആരാധനാമൂര്‍ത്തികളുടെ ശില്‍പങ്ങളാണ് കലക്‌ടര്‍ക്ക് സമ്മാനമായി നല്‍കിയത്.