തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം; വെള്ളക്കെട്ട് സംബന്ധിച്ച ചര്‍ച്ച അലസിപ്പിരിഞ്ഞു - കൗൺസിലർ
🎬 Watch Now: Feature Video
Published : Nov 29, 2023, 8:49 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് (Waterlogging in Trivandrum) പരിഹരിക്കാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗം (Special Council Meeting) അലസിപ്പിരിഞ്ഞു. ചർച്ച പ്രഹസനമെന്ന് ആരോപിച്ച് യോഗം യുഡിഎഫ് കൗൺസിലർമാർ ആദ്യം തന്നെ ബഹിഷ്‌കരിച്ചു. വെള്ളക്കെട്ട് പരിഹരിക്കാൻ 34 ബിജെപി കൗൺസിലർമാർ അപേക്ഷ സമർപ്പിച്ച് 45 ദിവസത്തിന് ശേഷമാണ് ചർച്ച വിളിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. നെല്ലിക്കുഴി പാലത്തിന് മേജർ ഇറിഗേഷൻ തന്നെ സ്റ്റോപ്പ് മെമോ നൽകിയെന്ന ബിജെപി ആരോപണത്തിൽ നെല്ലിക്കുഴി പാലത്തിന്‍റെ പണി നാളെ മുതൽ പുനരാരംഭിക്കുമെന്നായിരുന്നു എൽഡിഎഫിന്‍റെ മറുപടി. ചതുപ്പ് നികത്തലും തോട് കയ്യേറ്റവും ചർച്ചയായതോടെ യോഗം ബഹളത്തിലേക്ക് കടന്നു. ചതുപ്പ് നികത്തൽ ഭാവി തലമുറക്ക് വേണ്ടി ഇനിയെങ്കിലും തടയണമെന്ന് എൽഡിഎഫ് പാർലമെന്‍ററി നേതാവ് ഡി ആർ അനിൽ പറഞ്ഞതിന് പിന്നാലെ തോട് കയ്യേറ്റത്തിന്‍റെ 90 ശതമാനവും സിപിഎമ്മിന്‍റെ ഇഷ്‌ടക്കാരാണെന്ന് ബിജെപി കൗസിലർ അനിൽകുമാർ ആരോപിച്ചു. ബിജെപി യുടെ മുൻ പട്ടം വാർഡ് കൗൺസിലർ രമ്യയുടെ വീട് തന്നെ തോട് കയ്യേറിയാണെന്ന് എൽഡിഎഫും തിരിച്ചടിച്ചു. ഇതോടെ ഇരുപക്ഷത്തെയും കൗൺസിലർമാർ ബഹളം തുടങ്ങി. ബഹളം മൂർച്ഛിച്ചതോടെ പ്രതിപക്ഷ കൗൺസിലർമാരുടെ മൈക്ക് നിരന്തരം പണിമുടക്കാൻ തുടങ്ങി. പിന്നാലെ കൗൺസിലർമാർ നടുത്തളത്തിറങ്ങി ബഹളം തുടങ്ങി. ബഹളം മൂർച്ഛിച്ചതോടെ കാലാവസ്ഥ പ്രവചനത്തിന് പുതിയ റഡാർ സ്ഥാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ കൗൺസിൽ തീരുമാനിച്ചതായി പ്രഖ്യാപിച്ച് മേയർ യോഗം അവസാനിപ്പിച്ചു.