സിഐടിയു സമരവും നേതാവ് മര്‍ദിച്ച സംഭവവും : ചർച്ചയിൽ നിന്ന് ബസ് ഉടമ ഇറങ്ങിപ്പോയി

By

Published : Jun 27, 2023, 4:15 PM IST

Updated : Jun 27, 2023, 4:27 PM IST

thumbnail

കോട്ടയം : തിരുവാർപ്പില്‍ ബസ് ഉടമയ്‌ക്കെതിരായ സമരവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ വീണ്ടും തർക്കം. 
തന്നെ തല്ലിയ ഇടത് നേതാവ് കെ ആര്‍ അജയ്‌ സിഐടിയു പ്രതിനിധികൾക്കൊപ്പം ചർച്ചയ്ക്ക് എത്തിയതോടെ ബസ് ഉടമ രാജ് മോഹൻ ഇറങ്ങിപ്പോയി. ഇതോടെ ഇരു വിഭാഗങ്ങൾക്കിടയിലും തർക്കം രൂക്ഷമായി. 

കോട്ടയം കലക്‌ടറേറ്റിലെ ലേബർ ഓഫിസിലായിരുന്നു ചര്‍ച്ച. തിരുവാര്‍പ്പില്‍ സിഐടിയു, ബസ് സര്‍വീസ് തടഞ്ഞ് കൊടികുത്തുകയായിരുന്നു. തുടര്‍ന്ന് സഐടിയു നേതാവ് ബസ് ഉടമ രാജ് മോഹനെ മര്‍ദിക്കുകയും ചെയ്‌തു. അനുകൂല കോടതി വിധിയെ തുടര്‍ന്ന് പൊലീസിന്‍റെ സാന്നിധ്യത്തില്‍ ബസ് എടുക്കാനെത്തിയപ്പോഴാണ് ഉടമ രാജ്‌മോഹന് നേരെ ആക്രമണമുണ്ടായത്.

രാജ്‌മോഹന്‍ തോരണങ്ങളും കൊടിയും ബസില്‍ നിന്ന് മാറ്റുന്നതിനിടെയാണ് മര്‍ദനമുണ്ടായത്. ഇതിന്‍റെയും പരസ്യമായി ഭീഷണി മുഴക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ രാജ്മോഹനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.

കൂലി തര്‍ക്കത്തെ തുടര്‍ന്ന് ദിവസങ്ങളായി ബസ് സിഐടിയു തടഞ്ഞിടുകയായിരുന്നു. മര്‍ദനത്തിന് പിന്നാലെ ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റി. അതേസമയം ബസ് സർവീസ് നടത്തുന്നതിന് തടസമില്ല എന്നും കൊടി തോരണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചത് മാത്രമാണ് ചോദ്യം ചെയ്‌തതെന്നുമാണ് സിഐടിയുവിന്‍റെ വിശദീകരണം.

Last Updated : Jun 27, 2023, 4:27 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.