കൊട്ടാരം പണിത്‌ കര്‍ഷകന്‍; ഒറിജിനലിനെ വെല്ലുന്ന 'പുല്ലുകൊട്ടാരം'

By ETV Bharat Kerala Team

Published : Dec 5, 2023, 4:17 PM IST

thumbnail

ഇടുക്കി: വീട് മേയാന്‍ ഉപയോഗിക്കുന്ന പുല്ല് ഉപയോഗിച്ച് ഒരു കൊട്ടാരം. ഒറിജിനല്‍ നിര്‍മ്മിതികളുടെ പ്രൗഢിയോട് കിടപിടിയ്ക്കുന്നതാണ് ഇടുക്കി വളകോട് സ്വദേശി പായിപ്പാട് തോമസിന്‍റെ നിര്‍മ്മിതി. കര്‍ഷകനായ തോമസ്, ഒഴിവ് സമയങ്ങളില്‍ ഒരുക്കുന്നത് അതിശയകരമായ നിരവധി കരകൗശല വസ്‌തുക്കളാണ് (handicraft items). പുല്ലിന്‍റെ കണ, ചിരട്ട, മരങ്ങളില്‍ പറ്റിപിടിച്ച് വളരുന്ന പായല്‍ അങ്ങനെ എന്തും തോമസിന്‍റെ കൈകളില്‍ എത്തിയാല്‍ മനോഹരമായ കരകൗശല വസ്‌തുവായി മാറും. തീപെട്ടികൊള്ളിയില്‍ നിര്‍മ്മിച്ച കൊട്ടാര മാതൃക കണ്ടതോടെയാണ്, പുല്ലിന്‍റെ കണ ഉപയോഗിച്ച് മാതൃക ഒരുക്കാന്‍ തോമസ് തീരുമാനിച്ചത്. തിരക്കേറിയ കാര്‍ഷിക ജോലികള്‍ക്കിടെ കിട്ടുന്ന ഒഴിവ് സമയത്താണ് നിര്‍മ്മാണം. പുല്ലുകൊട്ടാരം നിര്‍മ്മിയ്ക്കാന്‍ രണ്ടര വര്‍ഷത്തോളം സമയം എടുത്തു. തോമസിന്‍റെ നിര്‍മ്മിതികള്‍ കാണാന്‍ നിരവധി ആളുകളും എത്തുന്നുണ്ട്. പലരും പല നിര്‍മ്മിതികള്‍ക്കും പൊന്നും വില വാഗ്‌ദാനം ചെയ്‌തിട്ടും വില്‍ക്കാന്‍, ഈ കര്‍ഷകന്‍ തയ്യാറായിട്ടില്ല. വീട്ടിന്‍റെ ഭിത്തിയെ അലങ്കരിയ്ക്കുകയാണ് ഇവയെല്ലാം. ഏറുമാടവും ഹൗസ്‌ബോട്ടും, ചിരട്ടയിലും പായലിലും തീര്‍ത്ത നിരവധി കരകൗശല വസ്‌തുക്കളും ഇവിടെയുണ്ട്. വീടിനോട് ചേര്‍ന്ന്, ഒരു മുറി നിര്‍മ്മിച്ച്, സഞ്ചാരികള്‍ക്കായി തന്‍റെ കരകൗശല വസ്‌തുക്കളെ പ്രദര്‍ശിപ്പിയ്ക്കാനുള്ള ഒരുക്കത്തിലാണ് ഈ കര്‍ഷകന്‍.
 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.