Dead Whale At Kozhikode Beach കോഴിക്കോട് ബീച്ചിൽ തിമിംഗലത്തിന്‍റെ ജഡം : തിമിംഗലത്തിന് 47 അടിയിലേറെ വലിപ്പം

🎬 Watch Now: Feature Video

thumbnail

കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ തിമിംഗലത്തിന്‍റെ ജഡം (Dead Whale At Kozhikode Beach) കരയ്‌ക്കടിഞ്ഞു. ശനിയാഴ്‌ച രാവിലെ ഒൻപത് മണിയോടെയാണ് ഭീമൻ തിമിംഗലത്തിന്‍റെ ജഡം കടപ്പുറത്ത് കണ്ടത്. അഴുകി തുടങ്ങിയ നിലയിലാണ് ജഡം കരയ്‌ക്കടിഞ്ഞിട്ടുള്ളത്. തിമിംഗലത്തിന് 47 അടി വലിപ്പമുള്ളതായാണ് കണക്കാക്കുന്നത്. രണ്ട് ദിവസം മുൻപായിരിക്കണം തിമിംഗലം ചത്തതെന്നാണ് നിഗമനം. തിമിംഗലത്തിന്‍റെ ജഡത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ട്. സെൻട്രൽ മറൈൻ ഫിഷറീസ് ഡിപ്പാർട്ട്‌മെൻ്റ് അധികൃതർ വന്ന് പരിശോധന നടത്തി. ചത്ത് കരയ്‌ക്കടിയാനുള്ള കാരണം ശാസ്‌ത്രീയ പരിശോധനക്ക് ശേഷമേ വ്യക്തമാകുകയുള്ളൂ. കോർപ്പറേഷൻ അധികൃതരുടെ സാന്നിധ്യത്തിൽ അഗ്നിരക്ഷ വിഭാഗമായിരിക്കും തിമിംഗലത്തെ മറവ് ചെയ്യുക. നിലവിൽ നിരവധി പേരാണ് തിമിംഗലത്തെ കാണാൻ കടപ്പുറത്ത് എത്തുന്നത്. കഴിഞ്ഞ ഓഗസ്‌റ്റ് 18 ന് തൃശൂർ പെരിഞ്ഞനം സമിതി ബീച്ചിൽ (Perinjanam Beach) തിമിംഗലത്തിൻ്റെ ജഡം (Dead whale) കരയ്‌ക്കടിഞ്ഞിരുന്നു. അന്നേ ദിവസം വൈകിട്ട് നാല് മണിയോടെയാണ് തിമിംഗലത്തിൻ്റെ ജഡം കരയ്‌ക്കടിഞ്ഞ നിലയിൽ നാട്ടുകാരും മത്സ്യ തൊഴിലാളികളും കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ള ജഡത്തിൽ നിന്നും ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. 25 അടിയോളം നീളമുള്ള തിമിംഗലത്തിൻ്റെ ജഡമാണ് കരയ്‌ക്കടിഞ്ഞത്. പിന്നീട് നഗരസഭ അധികൃതർ ജഡം നീക്കം ചെയ്‌തു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.