കോഴിക്കോട് മൃതദേഹ ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ വയലില്‍ ; അന്വേഷണം - മൃതദേഹ ഭാഗം
🎬 Watch Now: Feature Video
കോഴിക്കോട്:കൊയിലാണ്ടി ഊരള്ളൂരിൽ മൃതദേഹ ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് (ഓഗസ്റ്റ് 13) രാവിലെ ഊരള്ളൂർ - നടുവണ്ണൂർ റോഡിനോട് ചേര്‍ന്നുള്ള വയലിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ഊരള്ളൂർ ടൗൺ കഴിഞ്ഞ് അരക്കിലോമീറ്റർ മാറി വയലിലാണ് ശരീര ഭാഗങ്ങള്‍ കാണപ്പെട്ടത്. കത്തിക്കരിഞ്ഞ നിലയില്‍ കാലാണ് ആദ്യം നാട്ടുകാര്‍ കണ്ടത്. തുടർന്ന് പ്രദേശ വാസികള്‍ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉടൻ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തുടർന്ന് ഡ്രോൺ ഉപയോഗിച്ച് തെരച്ചില്‍ നടത്തുകയും മൃതദേഹത്തിന്‍റെ മറ്റ് ഭാഗങ്ങൾ വയലിൽ നിന്ന് തന്നെ കണ്ടെത്തുകയുമായിരുന്നു. ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന സജീവമാക്കിയിട്ടുണ്ട്. കുറച്ച് ദിവസം മുമ്പ് കാണാതായ ഒരാളുടെ മൃതദേഹ ഭാഗങ്ങള്‍ ആണിതെന്ന് പൊലീസ് സംശയിക്കുന്നു. ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ കേന്ദ്രം കൂടിയാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലമെന്ന് നാട്ടുകാർ പറയുന്നു.