പുനലൂരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ പുഴുവരിച്ച നിലയിൽ; പൊലീസെത്തി ഇന്‍ക്വസ്‌റ്റ് നടത്തി - സ്ത്രീയുടെയും പുരുഷന്‍റെയും മൃതദേഹങ്ങൾ
🎬 Watch Now: Feature Video
കൊല്ലം: പുനലൂരിൽ സ്ത്രീയുടെയും പുരുഷന്‍റെയും മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി. കെഎസ്ആർടിസി ബസ് സ്‌റ്റാന്‍റിന് സമീപം അഞ്ചൽ പുനലൂർ റോഡിൽ വെട്ടിപ്പുഴ പാലത്തിന് സമീപത്തായി വെള്ളിയാഴ്‌ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വർഷങ്ങളായി പുറമ്പോക്ക് ഭൂമിയിൽ കുടിൽകെട്ടി ഒരു കുടുംബം താമസിച്ചുവന്നിരുന്നു. ഇവരുടെതാണോ മൃതദേഹം എന്നത് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. എന്നാല്‍ കാഴ്‌ചയിൽ മൂന്ന് ദിവസത്തിലധികം പഴക്കം തോന്നിക്കുന്ന മൃതദേഹങ്ങൾ പുഴുവരിച്ച നിലയിലായിരുന്നു. ഇവിടെ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് സമീപത്തുള്ളവരാണ് പുനലൂർ പൊലീസിനെ വിവരം അറിയിച്ചത്.
പൊലീസെത്തി നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം കഴിഞ്ഞദിവസം വൈക്കം തലയാഴത്ത് പ്രസവത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞിനെ ഉടന്‍ തന്നെ കുഴിച്ചിട്ട സംഭവം നടന്നിരുന്നു. ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ഏപ്രില്‍ 19 ന് വീട്ടില്‍വച്ചായിരുന്നു യുവതി പ്രസവിച്ചത്. തുടര്‍ന്ന് മാസം തികയാതെ പ്രസവിച്ച ഭ്രൂണം കുഴിച്ചിടുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ പരാതിയില്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹത ഇല്ലെന്നും ഗർഭം അലസി പോയതാകാമെന്നുമുള്ള പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ്.
Also Read: ഭ്രൂണം കുഴിച്ചിട്ട സംഭവം : കണ്ടെടുത്തത് 3 മുതൽ 4 മാസം വളർച്ചയുള്ള ഭ്രൂണം, ദുരൂഹതയില്ലെന്ന് പൊലീസ്,