2,000 കിലോ മുന്തിരി കൊണ്ട് അലങ്കരിച്ച് ദഗ്‌ദുഷേത് ഗണപതി ക്ഷേത്രം - 2000 കിലോ രാസവസ്‌തു രഹിതമായ മുന്തിരി

🎬 Watch Now: Feature Video

thumbnail

By

Published : Mar 11, 2023, 9:07 PM IST

പൂനെ: ദഗ്‌ദുഷേത് ഗണപതി ക്ഷേത്രത്തില്‍ 2,000 കിലോ മുന്തിരി കൊണ്ട് അലങ്കാരപ്പണികൾ നടത്തി. നാസിക്കിലെ സഹ്യാദ്രി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിലെ കർഷകർ വിളയിച്ച കയറ്റുമതി ഗുണമേൻമയുള്ള 2000 കിലോ രാസവസ്‌തു രഹിതമായ മുന്തിരിയാണ് ക്ഷേത്രം അലങ്കരിക്കാൻ ഉപയോഗിച്ചത്. ദഗ്‌ദുഷേത്  ക്ഷേത്രത്തിൻ്റെ അകത്തളവും ഹാളും കറുപ്പും, പച്ചയും നിറങ്ങളിലുള്ള മുന്തിരി കൊണ്ട് അലങ്കരിച്ചു. 

സഹ്യാദ്രി കർഷകർക്കൊപ്പം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാധ് ഷിൻഡേയും നിരവധി ഭക്തരും ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു. ആരാധനക്ക് ഉപയോഗിച്ച മുന്തിരികൾ ഭക്തർക്കും, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കും പ്രസാദമായി കൊടുത്തു. തുടർച്ചയായി രണ്ടാം വർഷമാണ് മുന്തിരി സീസണിൽ ക്ഷേത്രത്തിൽ ഇത്തരം അലങ്കാരങ്ങൾ നടത്തുന്നത്. 

മുന്തിരികൊണ്ടുള്ള അലങ്കാരങ്ങൾ കാണാൻ രാവിലെ മുതൽ ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. ‘കാലാവസ്ഥാ വ്യതിയാനവും വിപണിയിലെ വിലയിടിവും മൂലം മുന്തിരി കൃഷി പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഈ വർഷവും കർഷകർക്ക്  ഇതിൽ നിന്ന് രക്ഷയില്ല. ഈ പ്രശ്‌നങ്ങളിൽ അഭിമുഖീകരിക്കാനുള്ള ധൈര്യം കർഷകർക്കുണ്ട്. ഈ വിപത്തിൽ നിന്നെല്ലാം കരകയാറാനാണ് വിഘ്‌നേശ്വരനായ ഗണപതിക്ക് കർഷകരുടെ പ്രശ്‌നപരിഹാരത്തിനായി അർച്ചന അർപ്പിക്കുന്നത്’. ട്രസ്റ്റ് വൈസ് പ്രസിഡൻറ് സുനിൽ റസാനെ പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.