Kuthiran National Highway | കുതിരാന്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞുതാഴ്‌ന്നു ; ഗതാഗതം തടസപ്പെട്ടു, അപകട ഭീഷണി - കുതിരാന്‍ തുരങ്കം

🎬 Watch Now: Feature Video

thumbnail

By

Published : Jul 5, 2023, 6:27 PM IST

തൃശൂര്‍ : കുതിരാന്‍ ദേശീയപാതയില്‍ കഴിഞ്ഞ ദിവസം വിള്ളൽ കണ്ടെത്തിയ ഭാഗം ഇടിഞ്ഞുതാഴ്ന്നു. രണ്ട് അടിയോളം ആഴത്തിലാണ് താഴ്ന്നത്. സംഭവത്തെ തുടര്‍ന്ന് സർവീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ്(29.06.2023) കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേ തുടർന്ന് മന്ത്രി കെ. രാജന്‍റെയും ടി.എൻ പ്രതാപൻ എം.പിയുടെയും സാന്നിധ്യത്തിൽ തൃശൂര്‍ കലക്‌ടറേറ്റില്‍ കഴിഞ്ഞ ദിവസം യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിച്ചിരുന്നു. കരാറുകരുടെ ചെലവിൽ നാല് മാസത്തിനകം ഈ ഭാഗം പൊളിച്ചുനീക്കി പുനർനിർമിക്കാനായിരുന്നു തീരുമാനം.

ഇതിനിടെയാണ് വിള്ളലുണ്ടായ ഭാഗം രണ്ട് അടിയോളം ഇടിഞ്ഞുതാഴ്ന്നത്. നിലവിൽ ഒറ്റ വരിയിലൂടെ വാഹന ഗതാഗതം അനുവദിക്കുന്നുണ്ട്. ഭൂമി ഇടിഞ്ഞുതാഴ്ന്നതോടെ  പ്രദേശത്ത് വന്‍ അപകട സാധ്യത നിലനില്‍ക്കുന്നതായാണ് യാത്രക്കാരുടെ ഭയം. 

പ്രധാന റോഡിന്‍റെ  വശം ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.
പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിന് ഇതിനകം അംഗീകാരം ലഭിച്ച 1.35 കോടി രൂപയുടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നാലുമാസത്തിനകം പൂര്‍ത്തീകരിക്കാന്‍ മന്ത്രി കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ റോഡ് നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് റോഡ് സുരക്ഷ അതോറിറ്റി, നാറ്റ്പാക് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രവൃത്തികള്‍ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിരുന്നു.

ഇത് കൂടുതൽ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. അധികൃതരുടെ അനാസ്ഥയിൽ ദുരന്തമുണ്ടാകുമോയെന്ന ആശങ്കയിലാണ് ജനം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.