കൃഷിയില്‍ കണ്ണീരുവീഴ്‌ത്തി കാലവര്‍ഷം ; നഷ്‌ടപരിഹാരം കിട്ടാതെയും വലച്ചില്‍, അടിയന്തര ഇടപെടൽ വേണമെന്നാവശ്യം - കാലവര്‍ഷക്കെടുതി ഇടുക്കി

🎬 Watch Now: Feature Video

thumbnail

By

Published : Aug 4, 2023, 8:05 AM IST

ഇടുക്കി : കാലവര്‍ഷക്കെടുതിയില്‍ കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്കുള്ള നഷ്‌ടപരിഹാരം വൈകുന്നു. വിള ഇൻഷ്വറന്‍സ് പദ്ധതി അടക്കം നിലച്ചിരിക്കുന്ന സാഹചര്യത്തിലുമാണ് ഇത്തവണ നഷ്‌ടപരിഹാരം വൈകുന്നത്. വിള ഇൻഷ്വറന്‍സ് പദ്ധതിയില്‍ അംഗമല്ലാത്തവരാണ് ഭൂരിഭാഗം കർഷകരും. ഇവർക്കുള്ള ധനസഹായവും വൈകുകയാണ്. ജില്ലയിൽ ഇത്തവണ കാലവർഷം ദുർബലമായിരുന്നു. എങ്കിലും നാശനഷ്‌ടങ്ങളിൽ കുറവൊന്നുമില്ല. വസ്‌തു പാട്ടത്തിനെടുത്തും ബാങ്ക് വായ്‌പ എടുത്തും കൃഷി നടത്തിയവര്‍ക്ക് ഇനിയുള്ള പ്രതീക്ഷ സര്‍ക്കാരില്‍ നിന്നുള്ള നഷ്‌ടപരിഹാര തുകയാണ്. ഇതില്‍ തന്നെ വിള ഇൻഷ്വറന്‍സ് പരിധിയിലുള്ളവര്‍ നാമമാത്രമാണ്. കുറഞ്ഞ ദിവസം കൊണ്ടുണ്ടായ കാറ്റും മഴയും ദൂരവ്യാപകമായ നാശനഷ്‌ടങ്ങളാണ് കാർഷിക മേഖലയിൽ ഉണ്ടാക്കിയത്. വിള ഇൻഷ്വറന്‍സില്‍ ഉൾപ്പെടാത്ത ആളുകൾക്ക് ഇതുവരെ ആനുകൂല്യം ഉറപ്പായിട്ടില്ല. കാർഷിക മേഖലയിലെ ഈ പ്രതിസന്ധി നേരിടാൻ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടാകാത്തത് ഖേദകരമാണെന്ന് കർഷകർ പറയുന്നു. പാട്ടത്തിനെടുത്ത് കൃഷി നടത്തിയവര്‍ക്ക് ഇൻഷ്വറൻസ് പരിരക്ഷയും ഇല്ല. കൃഷിവകുപ്പ് നല്‍കുന്ന പ്രകൃതിക്ഷോഭ ദുരിതാശ്വാസം ലഭിക്കാനും കടമ്പകള്‍ ഏറെയാണ്. സര്‍ക്കാര്‍ തലത്തിൽ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ ജീവിതം കൂടുതൽ ദുരിത പൂർണമാകുമെന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.