College Student Kidnapped and Attacked കോളജ് വിദ്യാർഥിയെ തട്ടികൊണ്ട് പോയി മർദിച്ചതായി പരാതി; കേസെടുത്ത് പൊലീസ് - വിദ്യാർഥി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Aug 23, 2023, 3:50 PM IST

തൃശൂര്‍: കയ്‌പമംഗലത്ത് കോളജ് വിദ്യാർഥിയെ (College Student) തട്ടികൊണ്ട് പോയി മർദിച്ചതായി പരാതി. ചളിങ്ങാട് സ്വദേശിയെയാണ് ഒരു സംഘം തട്ടികൊണ്ടുപോയി (Kidnap) മർദിച്ച്‌ അവശനാക്കിയത്. ഇന്നലെ (22.08.2023) വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. വെമ്പല്ലൂർ അസ്‌മാബി കോളജിലെ (Asmabi College) ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ഇയാള്‍, സുഹൃത്തിനൊപ്പം ബൈക്കിൽ വരികയായിരുന്നു. ഈ സമയം പെരിഞ്ഞനത്ത് വച്ച് കാറിലും, രണ്ട് ബൈക്കിലുമായെത്തിയ എട്ടംഗ സംഘം ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പാലപ്പെട്ടി ബീച്ച് (Palapetty Beach) ഭാഗത്ത് വച്ച്‌ യുവാവിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയും നഗ്നവീഡിയോ എടുത്ത ശേഷം വാൾ കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും പറയുന്നു. യുവാവിന്‍റെ കൈവശമുണ്ടായിരുന്ന 5000 രൂപയും തട്ടിയെടുക്കുകയും ചെയ്‌തു. പിന്നീട് ഒമ്പത് മണിയോടെ സഹദിനെ ചെന്ത്രാപ്പിന്നിയിൽ ഇറക്കി വിടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്‌പമംഗലം പൊലീസ് (Kaipamangalam Police) ഗുണ്ട ലിസ്‌റ്റിലുള്ള സംഘമാണ് മർദിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. ഓഗസ്‌റ്റ് 13 ന് ചളിങ്ങാട് പള്ളിനടയിൽ വച്ച് മദ്യപിച്ച് കാറിലെത്തിയ പ്രതികൾ യുവാവുമായി വാക്കുതർക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സംഭവത്തിൻ്റെ തുടർച്ചയാണ് തട്ടിക്കൊണ്ടുപോകലിനും മർദനത്തിനും കാരണമായതെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കയ്‌പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.