കളിച്ചുകൊണ്ടിരിക്കെ പിഞ്ചോമനയെ പുഴയെടുത്തു; പൂപ്പാറയെ കണ്ണീരിലാഴ്‌ത്തി രണ്ടരവയസുകാരന്‍റെ മരണം - പുഴയിൽ മുങ്ങിമരിച്ചു

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 17, 2024, 7:11 PM IST

ഇടുക്കി: പൂപ്പാറയില്‍ പന്നിയാർ പുഴയിൽ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു. തമിഴ്‌നാട് തേനി സ്വദേശികളായ കണ്ണൻ ഭുവനേശ്വരി ദമ്പതികളുടെ ഇളയമകൻ മിത്രനാണ് ഒഴുകിൽപെട്ട്‌ മരിച്ചത്. പൂപ്പാറ മൂലത്തറയിലെ അമ്മ വീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം. സഹോദരനൊപ്പം പുഴയ്‌ക്ക്‌ സമീപം കളിച്ച്‌ കൊണ്ടിരിയ്ക്കുന്നതിനിടെയാണ് രണ്ടര വയസുകാരന്‍ അപകടത്തില്‍പ്പെട്ടത്. മൂലത്തറയിലെ വീടിന് സമീപത്ത് കൂടിയാണ് പന്നിയാര്‍ പുഴ ഒഴുകുന്നത്. പകൽ രണ്ടരയോടെയാണ് മിത്രൻ സഹോദരൻ ലളിത് കുമാറിനൊപ്പം വീടിന് സമീപമുള്ള പുഴയുടെ കരയിൽ എത്തിയത്. മിത്രൻ പുഴയിൽ ഇറങ്ങിയ വിവരം അമ്മ ഭുവനേശ്വരിയോട് പറയാനായി സഹോദരൻ ലളിത്കുമാർ വീട്ടിലേക്ക് പോയ ഉടൻ മിത്രൻ ഒഴുക്കിൽപ്പെട്ടു. നാട്ടുകാരും നെടുങ്കണ്ടം ഫയർഫോഴ്‌സ്‌ യൂണിറ്റിലെ അംഗങ്ങളും ചേർന്ന് പുഴയിൽ പരിശോധന നടത്തിയെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് ഇവരുടെ വീടിന്‍റെ 50 മീറ്റർ അകലെ പുഴയിലുള്ള കലിംഗിനടിയിലെ മരക്കുറ്റിയിൽ തങ്ങിയ നിലയിൽ മിത്രനെ കണ്ടെത്തിയത്. ഉടൻ തന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിത്രന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.