Chandrayaan 3 Payloads And VSSC 'ചന്ദ്രയാന്‍ 3 ലെ പഠനങ്ങള്‍ ശാസ്ത്രലോകം നോക്കുന്നത് ആകാംക്ഷയോടെ': പേലോഡുകളുടെ അണിയറശില്‍പി കെ രാജീവ് - വിഎസ്എസ്‌സി
🎬 Watch Now: Feature Video
Published : Aug 22, 2023, 4:46 PM IST
|Updated : Aug 23, 2023, 8:13 AM IST
തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ലെ (Chandrayaan 3) പഠനങ്ങള്‍ സംബന്ധിച്ച് ശാസ്ത്രലോകം ആകാംക്ഷയോടെ നോക്കുകയാണെന്ന് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്‍ററിലെ (Vikram Sarabhai Space Centre) സ്‌പേസ് ഫിസിക്‌സ് ലാബ് ഡയറക്‌ടര്‍ കെ.രാജീവ്. ചന്ദ്രോപരിതലത്തിലെ ഊഷ്‌മാവ് (Lunar surface temperature) സംബന്ധിച്ച് ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല. ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തിലെ ഊഷ്‌മാവ്, ധാതുനിക്ഷേപങ്ങള്‍, പ്ലാസ്‌മ തോത്, ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങള്‍, ചന്ദ്രോപരിതലത്തിന്‍റെ പ്രത്യേകത എന്നിവയാണ് പ്രധാനമായും പരിശോധിക്കുകയെന്നും അദ്ദേഹം ഇടിവി ഭാരതിനോട് (ETV Bharat) പ്രതികരിച്ചു. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡറിലും (Vikram Lander) റോവറിലുമായി (Rover) ഏഴ് പേലോഡുകളാണ് (Payloads) ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലാന്‍ഡറില്‍ രംഭ-എല്‍പി, ചസ്‌തെ, ഐഎല്‍എസ്എ, എല്‍ആര്‍എ എന്നിങ്ങനെ നാല് പേലോഡുകളും റോവറില്‍ എപിഎക്‌സ്എസ്, ലിബ്‌സ് എന്നീ പേലോഡുകളും പ്രോപ്പല്‍ഷന്‍ മോഡ്യൂളില്‍ ഷേപ്പ് എന്ന പേലോഡും ഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം വിഎസ്എസ്‌സിയിലാണ് (VSSC) പ്രധാനമായ പേലോഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന് നേതൃത്വം നല്‍കിയത് സ്‌പേസ് ഫിസിക്‌സ് ലാബ് ഡയറക്‌ടര്‍ കെ.രാജീവാണ്. അതേസമയം ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. നാളെ (ഓഗസ്റ്റ് 23) വൈകുന്നേരം 6.04 ന് ഇന്ത്യയുടെ മൂന്നാം ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് (Soft Landing) നടത്തുമെന്നാണ് ഐഎസ്ആര്‍ഒ (ISRO) ഓദ്യോഗികമായി അറിയിച്ചിരിക്കുന്നത്.