Chandrayaan 3 | അഭിമാനക്കുതിപ്പിന്‍റെ ദൃശ്യം, ചന്ദ്രയാന്‍ 3 വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ

🎬 Watch Now: Feature Video

thumbnail

By

Published : Jul 14, 2023, 3:20 PM IST

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ 3 (Chandrayaan 3) കുതിച്ചുയര്‍ന്നു. ഉച്ചയ്‌ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ് സെന്‍ററിലെ (satish dhawan space centre) രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ മൂന്ന് ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര ആരംഭിച്ചത്. എല്‍വിഎം 3 റോക്കറ്റാണ് പേടകത്തെ വഹിക്കുന്നത്. 

ചന്ദ്രയാന്‍ 3-യുടെ യാത്രയ്‌ക്കുള്ള ഫൈനല്‍ കൗണ്ട്-ഡൗൺ ഉച്ചയ്ക്ക് 2:30ന് ആരംഭിച്ചിരുന്നു. ലൂണാർ മൊഡ്യൂൾ ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തുക, ചന്ദ്രനിൽ ഇറങ്ങുന്ന പേടകത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന റോവെർ എന്ന റോബോർട്ടിനെ ചന്ദ്രോപരിതലത്തിൽ സഞ്ചരിപ്പിച്ച് ഘടനയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയവാണ് ചന്ദ്രാന്‍ 3-ന്‍റെ ലക്ഷ്യം.

നീണ്ട യാത്രയ്‌ക്ക് ശേഷം ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാവും ലാൻഡർ ഇറങ്ങുക. ചന്ദ്രയാന്‍ 2-ന്‍റെ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ടാണ് ചന്ദ്രയാന്‍ 3 രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ദൗത്യം വിജയകരമായാല്‍ അമേരിക്ക, ചൈന, മുന്‍ സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.