Himachal Heavy Rain | കനത്ത മഴ: നദിക്ക് സമീപം നിർത്തിയിട്ട കാർ ഒഴുക്കിൽപ്പെട്ടു; പ്രളയമുന്നറിയിപ്പ് നല്‍കി അധികൃതര്‍ - കുളുവിൽ കാർ ഒഴുക്കിൽപ്പെട്ടു

🎬 Watch Now: Feature Video

thumbnail

By

Published : Jul 10, 2023, 8:07 AM IST

കുളു (ഹിമാചൽ പ്രദേശ്) : കുളുവിനടുത്തുള്ള ബിയാസ് നദിയിൽ (Beas River) കാർ ഒഴുക്കിൽപ്പെട്ടു. ഇന്നലെയാണ് സംഭവം. നദിയിലെ ഒഴുക്കിന്‍റെ ശക്തി കൂടിയതോടെ കാർ നിർത്തിയിട്ടിരുന്ന ഭാഗത്തെ മണ്ണിടിയുകയായിരുന്നു. ഇതോടെ കാർ നദിയിലേക്ക് വീഴുകയും ഒഴുകിപ്പോകുകയുമായിരുന്നു. 

മഴ കനത്തതോടെ സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് ഉയരുകയും ശക്തമായ ഒഴുക്കുമാണുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department) ഹിമാചൽ പ്രദേശിലെ (Himachal Pradesh) ഏഴ് ജില്ലകളിൽ റെഡ് അലർട്ടും (red alert) മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും (Orange alert) പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉരുൾപ്പൊട്ടലിനും (landslide) വെള്ളപ്പൊക്കത്തിനും (flood) സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യമാണുള്ളത്. അടുത്ത 48 മണിക്കൂറിനുള്ളിൽ വിവിധ ജില്ലകളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇക്കാരണത്താല്‍, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലൗഹാൾ, സ്‌പിതി, ചമ്പ, കാൻഗ്ര, കുളു, മാണ്ഡി, ഉന, ഹമിർപൂർ, ബിലാസ്‌പൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഷിംല, സോളൻ, സിർമൗർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.