ഒരു മണിക്കൂർ ലോറിക്കടിയിൽ, കാർ യാത്രികനെ രക്ഷപ്പെടുത്തിയത് അത്ഭുതകരമായി - കോട്ടയം കാർ അപകടം
🎬 Watch Now: Feature Video
Published : Dec 1, 2023, 11:56 AM IST
കോട്ടയം : തടി ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികനെ ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി (Car passenger trapped under the lorry was rescued kottayam). കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബാണ് വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ (Kanjirappally Erattupetta Road accident) കോവിൽക്കടവിൽ വച്ച് കഴിഞ്ഞ ബുധനാഴ്‌ചയാണ് (നവംബർ 29) സംഭവം. നജീബ് സഞ്ചരിച്ച കാറിന് മുകളിലേക്ക് തടിലോറി മറിയുകയായിരുന്നു. ഇതോടെ കാർ ലോറിയുടെ അടിയിലായി. ഫയർഫോഴ്‌സ് എത്തി ജെസിബിയുടെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് ലോറിയിൽ തടി കെട്ടിവച്ചിരുന്നു കയറുകൾ പൊട്ടിച്ച് തടികൾ എടുത്ത് മാറ്റി ലോറി ഉയർത്തുകയായിരുന്നു. തുടർന്ന് കാറിൻ്റെ തകിട് മുറിച്ച് നജീബിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നജീബിനെ കാറിൽ നിന്ന് പുറത്തെടുക്കാനായത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേയ്ക്ക് മാറ്റി.
Also read: തിരുവനന്തപുരത്ത് തടിലോറിയുമായി കൂട്ടിയിടിച്ച് ക്രെയിൻ മറിഞ്ഞു