നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചു ; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം - ചിത്രദുര്‍ഗ
🎬 Watch Now: Feature Video
ചിത്രദുര്‍ഗ (കര്‍ണാടക) : ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ചിത്രദുര്‍ഗ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മല്ലപൂര്‍ ഗ്രാമത്തിന് സമീപം ദേശീയ പാത 13ല്‍ ഇന്ന് (ഓഗസ്റ്റ് 13) പുലര്‍ച്ചെ 3.30നാണ് അപകടം ഉണ്ടായത്. സംഗനബസവ (36), രേഖ (29), അഗസ്‌ത്യ (ഏഴ്), ഭീമ ശങ്കര്‍ (26) എന്നിവരാണ് മരിച്ചത്. ഇവര്‍ വിജയപൂര്‍ ജില്ലയിലെ കുദാരി സലവദഗി സ്വദേശികളാണ്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ സംഗനബസവ, ഭാര്യ രേഖ മക്കളായ അഗസ്‌ത്യ, ആദര്‍ശ്, അന്‍വിക, ബന്ധു ഭീമ ശങ്കര്‍ എന്നിവര്‍ ചിക്കമംഗളൂരുവിലേക്ക് വിനോദയാത്ര പോകവെയാണ് അപകടം. ഇവര്‍ക്കൊപ്പം കാര്‍ ഡ്രൈവര്‍ കൂടിയുണ്ടായിരുന്നു. നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആദര്‍ശ്, അന്‍വിക, കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചിത്രദുര്‍ഗ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ല പൊലീസ് സൂപ്രണ്ട് കെ പരശുറാം അപകട സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.