ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; തിരുവമ്പാടി പുല്ലൂരാംപാറ റോഡിലാണ് ദുരന്തം, ആളപായമില്ല - car caught fire while running
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/18-11-2023/640-480-20056971-thumbnail-16x9-car-caught-fire-while-running.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Nov 18, 2023, 8:14 PM IST
കോഴിക്കോട് : ഓടികൊണ്ടിരിക്കെ കാറിന് തീപിടിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ റോഡിലാണ് സംഭവം (car caught fire while running on Thiruvambady Pullurampara road Kozhikode). മാരുതി 800 കാറിനാണ് തീപിടിച്ചത്. ജോബ് അറമ്പാട്ടുമാക്കിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കാർ. യാത്ര ചെയ്യുന്നതിനിടെ കാറിന്‍റെ എൻജിൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ പെട്ടെന്ന് ഇറങ്ങിയതിനാൽ അപകടം ഒഴിവായി. സംഭവം അറിഞ്ഞ് മുക്കം ഫയര്‍ ആന്‍റ് റെസ്‌ക്യു അസി. സ്റ്റേഷൻ ഓഫിസർ പി കെ ഭരതന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ രണ്ടു യൂണിറ്റുകളിലെ ഉദ്യോഗസ്ഥര്‍ തീ അണച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എം സി മനോജ്, ഫയർ ഓഫിസർമാരായ കെ മുഹമ്മദ് ഷനീബ്, എം സുജിത്ത്, കെ രജീഷ്, നജുമുദ്ദിൻ , പി നിയാസ്, ജി ആർ അജേഷ്, ആർ മിഥുൻ, ആർ വി അഖിൽ , പി രാജേന്ദ്രൻ , സി എഫ് ജോഷി എന്നിവർ നേതൃത്വം നൽകി.
READ ALSO: കാസർകോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു