VIDEO| ഇടപ്പള്ളിയില്‍ ഡിവൈഡറില്‍ ഇടിച്ച കാര്‍ കത്തിനശിച്ചു - കാറിന് തീ പിടിച്ചു
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16896077-thumbnail-3x2-carfire.jpg)
എറണാകുളം: കൊച്ചി ഇടപ്പള്ളിയിൽ നടുറോഡിൽ കാർ കത്തി നശിച്ചു. കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ചയുടനെ കാറിന് തീ പിടിച്ചു.
തീ ഉയരുന്നത് കണ്ട് കാറിൽ ഉള്ളവർ ഇറങ്ങി ഓടിയതിനാൽ ആളപായമില്ല. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഇടപ്പള്ളിയിൽ നിന്ന് പാലാരിവട്ടം ഭാഗത്തേക്ക് പോയ സ്വിഫ്റ്റ് കാറിനാണ് തീ പിടിച്ചത്.
Last Updated : Feb 3, 2023, 8:32 PM IST