Car Accident Thrissur: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; തൃശൂരിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരിക്ക്

By ETV Bharat Kerala Team

Published : Sep 28, 2023, 1:01 PM IST

thumbnail

തൃശൂർ: കയ്‌പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റു (Car Accident). കയ്‌പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്‌ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്‌ദുൽ റസാക്കിൻ്റെ മകൻ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ 7പേരാണ് കാറിൽ ഉണ്ടായിരുന്നത്. ചളിങ്ങാട് നബിദിന ആഘോഷത്തിന്‍റെ ഭാഗമായുള്ള പരിപാടികൾ കണ്ട് മടങ്ങുകയായിരുന്നു സംഘം. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ ശിഹാബ് തങ്ങൾ, മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരണപ്പെടുകയായിരുന്നു. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്‌ണ, അനന്തു, അർജുൻ, കയ്‌പമംഗലം സ്വദേശി വിഷ്‌ണു എന്നിവർക്കാണ് പരിക്കേറ്റത്. കയ്‌പമംഗലം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. അതേസമയം പത്തനംതിട്ട എംസി റോഡിൽ കുളനട മാന്തുകയിൽ നിർത്തിയിരുന്ന തടി ലോറിയിൽ സ്‌കൂട്ടർ ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.