Car Accident In Amravati കാര്‍ 200 അടി താഴ്‌ചയിലേക്ക് മറിഞ്ഞ് 4 മരണം, വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു - കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 17, 2023, 3:26 PM IST

അമരാവതി : അമരാവതി ചിക്കൽധാര റോഡിൽ മഡ്‌കി ഗ്രാമത്തിന് സമീപം വൻ അപകടം (Car accident in Amravati four death). കാർ നിയന്ത്രണം വിട്ട് 200 അടി താഴ്‌ചയിലേക്ക് മറിഞ്ഞ് നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. അപകടത്തില്‍ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കായി തെരച്ചിൽ നടക്കുകയാണെന്നും രക്ഷാസംഘം സ്ഥലത്ത് തീവ്രശ്രമം നടത്തി വരികയാണെന്നും റസിഡന്‍റ് കലക്‌ടർ അറിയിച്ചു (Car accident in Amravati four death). ലഭിച്ച വിവരമനുസരിച്ച് അദിലാബാദ് സ്വദേശികളായ എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എട്ട് പേരിൽ നാല് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. എല്ലാവരും അദിലാബാദ് നിവാസികളാണെന്നും ഇവർ വിനോദസഞ്ചാരത്തിനായാണ് ചിക്കൽധാരയിൽ എത്തിയതെന്നുമാണ് റിപ്പോർട്ട്. നിലവിൽ ചിക്കൽധാര പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരികയാണ്. വിനോദ സഞ്ചാരികളുടെ എര്‍ട്ടിക കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽപ്പെട്ട വാഹനം പൂർണമായും തകർന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.