Bus Accident In Erumeli : എരുമേലിയില്‍ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു ; 13 പേര്‍ക്ക് പരിക്ക് - ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു
🎬 Watch Now: Feature Video
Published : Oct 18, 2023, 12:48 PM IST
കോട്ടയം: എരുമേലി കണമലയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് (Bus Accident In Erumeli) 13 പേര്‍ക്ക് പരിക്ക്. കര്‍ണാടക കോലാറില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 40 പേരാണ് ബസിലുണ്ടായിരുന്നത്. ഇന്ന് (ഒക്‌ടോബര്‍ 18) പുലര്‍ച്ചെ 6 മണിയോടെയാണ് അപകടമുണ്ടായത് (Kottayam Bus Accident). കണമല അട്ടിവളവില്‍വച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എരുമേലി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരില്‍ 9 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും 4 പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും (Kottayam Mediacal College) പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ശബരിമല പാതയിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. അതേസമയം, കോഴിക്കോട് കഴിഞ്ഞ ദിവസം ബസ് ബൈക്കിലിടിച്ച് അപകടമുണ്ടായിരുന്നു. സംഭവത്തില്‍ കക്കോടി സ്വദേശികളായ ദമ്പതികള്‍ മരിച്ചിരുന്നു. ബസ് ഉടമയെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. വേങ്ങേരിയില്‍ വച്ച്, മുന്നിലുണ്ടായിരുന്ന ബസ് ബ്രേക്കിട്ടപ്പോള്‍ പിന്നാലെയെത്തിയ ബസ് ബൈക്കിന് പിറകില്‍ ഇടിക്കുകയായിരുന്നു. ഇരു ബസുകള്‍ക്കും ഇടയില്‍ ഞെരുങ്ങിയാണ് ദമ്പതികള്‍ മരിച്ചത്.